തൃശൂര്‍/ആലപ്പുഴ: ആലപ്പുഴയില്‍ അമ്മയ്ക്കും മകള്‍ക്കും തൃശൂര്‍ അയ്യന്തോളില്‍ യുവാവിനും എച്ച് 1 എന്‍ 1 ബാധ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
ആലപ്പുഴ പാതിരപ്പള്ളി പ്രദേശത്താണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ചെട്ടികാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടിയെത്തിയ പെണ്‍കുട്ടിക്ക് പനിയുടെ ലക്ഷണമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എച്ച്വണ്‍ എന്‍വണ്‍ സ്ഥിരീകരിച്ചു. അമ്മക്ക് കടുത്ത പനിയുടെ ലക്ഷണമില്ലെങ്കിലും അധികൃതര്‍ പരിശോധന നടത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ക്കും എച്ച്വണ്‍ എന്‍വണ്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ഇവരുടെ സമീപവീടുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. എച്ച്വണ്‍ എന്‍വണ്‍ പനി പടരാതിരിക്കുവാനായി നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ബംഗളുരുവില്‍ പഠിക്കുന്ന അയ്യന്തോള്‍ സ്വദേശിയായ 22കാരനാണ് പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇയാള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ തൊണ്ടയിലെ സ്രവം പരിശോധനക്ക് അയച്ചതിന്റെ ഫലം കഴിഞ്ഞ ദിവസം ലഭിച്ചതില്‍ നിന്നാണ് ഇയാള്‍ രോഗബാധിതനായ വിവരം വെളിപ്പെട്ടത്. പകര്‍ച്ചപനി പടരുന്നതിനുള്ള അനുകൂല സാഹചര്യങ്ങള്‍ ജില്ലയില്‍ നിരവധിയാണ്. മാലിന്യം തന്നെ പ്രധാന വില്ലന്‍. മാലിന്യസംസ്കരണത്തിന് സര്‍ക്കാരും കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും നടപടികള്‍ സ്വീകരിക്കാത്തത് നാളുകളായുള്ള ചര്‍ച്ചാവിഷയമാണ്. എന്നിട്ടും അധികൃതരുടെ നിസ്സംഗത തുടരുകയാണ്. പകര്‍ച്ചപനി പിടിപെടാതിരിക്കാന്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.
|