Home കായികം ചരമം പ്രവാസി Photo Gallery
 

Warning: Invalid argument supplied for foreach() in /home/janayugo/public_html/php/newsDetails.php on line 43
DATE : 2012-04-26
തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ മന്തുരോഗം പടരാന്‍ സാധ്യത
സ്വന്തം പ്രതിനിധി
തിരുവനന്തപുരം: സംസ്ഥാനത്തെ തിരുവനന്തപുരം  കൊച്ചി നഗരങ്ങളില്‍ മന്തുരോഗം പടരാനുള്ള സാധ്യത. ഇത്തരത്തിലുള്ള മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നുമാണ് ഉണ്ടായിട്ടുള്ളത്. 
എന്നാല്‍ ഇത് നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന ആക്ഷപവും ശക്തമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 12 വാര്‍ഡുകള്‍, കൊച്ചി  കോര്‍പറേഷന്റെ 74 വാര്‍ഡുകള്‍, തൃശൂര്‍ കോര്‍പ്പറേഷനിലെ ഒമ്പത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് മന്ത് രോഗം പടരാനുള്ള സാധ്യത ഏറെയാണെന്ന് കണ്ടെത്തിയിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ ഇത് സംബന്ധിച്ച ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 26 മുതല്‍ 28വരെ സമൂഹ മന്തുരോഗ നിവാരണയജ്ഞം സംഘടിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ഈ പ്രേദേശങ്ങളില്‍ കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല.  
മന്തുരോഗ നിവാരണത്തിന് കേന്ദ്രം നല്‍കിയ രണ്ടരക്കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പാഴാക്കുന്നുവെന്ന് നേരത്തേതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.  ഈ തുക വേണ്ട വിധത്തില്‍ ഉപയോഗിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നിരുന്നെങ്കില്‍ ഇപ്പോഴുണ്ടായിട്ടുള്ള ഗുരുതരമായ സാഹചര്യം ഒഴിവാക്കാന്‍ കഴിയുമായിരുന്നതാ#യി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. 
കൊച്ചി നഗരപ്രദേശങ്ങളില്‍ മന്തുരോഗബാധിതരുടെ എണ്ണം കൂടുകയാണ്. ജില്ലയിലെ 1899 രോഗികളില്‍ 1300 പേരും നഗരസഭാ പ്രദേശത്തുള്ളവരാണ്. ഇതില്‍ 1800 പേര്‍ക്ക് കയ്യിലും കാലിലും രോഗബാധയുണ്ട്. കൊച്ചി കോര്‍പറേഷന്റെ 74 വാര്‍ഡുകളില്‍ മന്തുരോഗം പടരാനുള്ള സാധ്യത ഏറെയാണെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കൂടാതെ തൃശൂര്‍ കോര്‍പറേഷന്‍ പ്രദേശം, ചാവക്കാട്, ഗുരുവായൂര്‍, കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം ക്രമാതീതമായി പെരുകി. അന്യസംസ്ഥാന തൊഴിലാളികളെത്തുന്ന മേഖലകളില്‍ രോഗം പടരുകയാണെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇതിന്റെ ഭാഗമായാണ് തലസ്ഥാന ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മന്ത് രോഗികളുടെ എണ്ണത്തിലുണ്ടായിട്ടുള്ള വര്‍ധന വ്യക്തമാക്കുന്നത്. 
കേന്ദ്ര സഹായമായ രണ്ടരക്കോടിയില്‍ ഒരു രൂപപോലും ചെലവഴിക്കാതെ ആരോഗ്യവകുപ്പ് മന്തുരോഗ നിര്‍മാര്‍ജന പദ്ധതിയെ തഴഞ്ഞു. ഇതുമൂലം ഇതുവരെ മന്തുരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രോഗ ബാധിതരുണ്ടായി. ഒപ്പം മറ്റു ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം  ക്രമാതീതമായി വര്‍ധിച്ചു.  
Email
Feedback
 
   ആദ്യകോക്ളിയര്‍ ഇംപ്ളാന്റേഷന്‍ ശസ്ത്രക്രിയ ഇന്ന് നടക്കും
...............................................................................
   ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി: ക്രമക്കേട് നടക്കുന്നതായി മന്ത്രിയുടെ കുറ്റസമ്മതം
...............................................................................
   ഭാവനാശൂന്യമായ നയങ്ങള്‍ സംസ്ഥാനത്തെ ആരോഗ്യരംഗത്തെ തളര്‍ത്തി
...............................................................................
   തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ മന്തുരോഗം പടരാന്‍ സാധ്യത
...............................................................................
  തൃശൂരിലും ആലപ്പുഴയിലും എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies