ന്യൂഡല്‍ഹി: ടെട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് യാതൊന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി രാജ്യസഭയില്‍ പറഞ്ഞു. പ്രതിരോധവകുപ്പിന്റെ ആവശ്യമനുസരിച്ചാണ് ട്രക്കുകള്‍ വാങ്ങിയത്. ഇപ്പോള്‍ നടക്കുന്ന സി ബി ഐ അന്വേഷണത്തില്‍ ഏതെങ്കിലും തെറ്റ് കണ്ടെത്താനായാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും എ കെ ആന്റണി പറഞ്ഞു.
ടെട്ര ട്രക്ക് ഇടപാടിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടിണ്ടെന്നും രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സി അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ കെ ആന്റണി പറഞ്ഞു.
നിലവിലുള്ള പദ്ധതികളില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെയും നിയമ മന്ത്രാലയത്തിന്റെയും ഉപദേശം തേടുമെന്നും ആന്റണി പറഞ്ഞു.
സൈന്യത്തില്‍നിന്ന് വിരമിച്ചവര്‍ സൈനിക ഇടപാടുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന കാര്യം അംഗീകരിച്ച പ്രതിരോധ മന്ത്രി ഇക്കാര്യം ഗൌരവമായി കണ്ട് ഇതുസംബന്ധിച്ചുള്ള പാര്‍ലമെന്ററി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിക്കുമെന്നും എ കെ ആന്റണി പറഞ്ഞു. |