തിരുവനന്തപുരം: സ്വര്ണവില എക്കാലത്തെയും ഉയര്ന്ന നിലയിലെത്തി. പവന് 160 രൂപ വര്ദ്ധിച്ച് 22,360 രൂപയാണ് ഇന്നലത്തെ വില. ഗ്രാമിന് 20 രൂപ കൂടി 2795 രൂപയായി. ആഗോള വിപണിയില് സ്വര്ണ വില ഉയര്ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഓഹരി വിപണിയിലെ നഷ്ടം തുടരുന്നതിനാല് സുരക്ഷിത നിക്ഷേപമെന്ന നിലയില് സ്വര്ണത്തെ കാണാന് വ്യാപാരികളെ പ്രേരിപ്പിച്ചതും വില കൂടുന്നതിന് കാരണമായി.
|