പാലക്കാട്: യുവകലാസാഹിതി സംസ്ഥാന ലളിത സംഗീത ശില്‍പശാല 23, 24 തീയതികളിലായി പാലക്കാട് ധോണി ഫാമില്‍ നടക്കും. പുതിയ ഗാനങ്ങള്‍ കണ്ടെത്തി പുതുമയുള്ള സംഗീതം നല്‍കി നവാഗത ഗായകരുടെ നാദത്തില്‍ പൊതുവേദിയില്‍ അവതരിപ്പിക്കുകയാണ് ശില്‍പശാലയുടെ ലക്ഷ്യം. 23 ന് രാവിലെ 10 ന് ഗാനകല്ലോലിനി സുകുമാരി നരേന്ദ്രമേനോന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. പ്രൊഫ. എസ് ടി ശശീധരന്‍, പി കെ മേദിനി, പ്രൊഫ. പി എ വാസുദേവന്‍, അഡ്വ. പി ടി നരേന്ദ്രമേനോന്‍, കെ പി സുരേഷ് രാജ് തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രശസ്ത സംഗീത സംവിധായകന്‍ എന്‍ പി പ്രഭാകരനാണ് ക്യാമ്പ് ഡയറക്ടര്‍. മണ്ണൂര്‍ രാജകുമാരനുണ്ണി, ഹരിപ്പാട് കെ പി എന്‍ പിള്ള, പ്രൊഫ. എസ് ടി ശശീധരന്‍, ചോറ്റാനിക്കര പ്രഭാകരന്‍, രൂപേഷ്, ചേറ്റൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക.
പ്രശസ്ത കവി പി കെ ഗോപി, ഇ എം സതീശന്‍, ജോസ്‌ബേബി, കുമാരി ആരാധ്യ, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം അഖില്‍ കൃഷ്ണ, ആര്യാമോഹന്‍ദാസ് തുടങ്ങിയവര്‍ ക്യാമ്പില്‍ സംബന്ധിക്കും. രണ്ടുദിനങ്ങളിലായി ക്യാമ്പില്‍ പങ്കെടുക്കുന്ന പാട്ടുകാരും ഗാനരചയിതാക്കളും സംവിധായകരും ചേര്‍ന്ന് ചിട്ടപ്പെടുത്തുന്ന ഗാനങ്ങള്‍ 24 ന് വൈകീട്ട് മൂന്നിന് പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളജില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ അവതരിപ്പിക്കും. സമാപന സമ്മേളനം കെ ഇ ഇസ്മയില്‍ എം പി ഉദ്ഘാടനം ചെയ്യും. സിനി ആര്‍ട്ടിസ്റ്റ് ജയരാജ് വാര്യര്‍ അവതരിപ്പിക്കുന്ന കാരിക്കേച്ചര്‍ ഷോ അരങ്ങേറും. അശ്വിന്‍ വി കുമാറിന്റെ ഓട്ടം തുള്ളലും ഉണ്ടാകും.
|