കോട്ടയം: കേരള യുക്തിവാദി സംഘവും യുക്തിരേഖാ മാസികയും ചേര്‍ന്ന് മതേതര മാനവികതയ്ക്കായി തൂലിക ചലിപ്പിക്കുന്നവരുടെ സാഹിത്യക്യാമ്പ് തിരൂരിലെ തുഞ്ചന്‍ പറമ്പില്‍ നടത്തും.ജൂലൈ 14,15 തീയതികളി
ല്‍ നടത്തുന്ന ക്യാമ്പില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരെയും ചിന്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് ക്ലാസുകള്‍, സംവാദങ്ങള്‍, അവതരണങ്ങള്‍, ആസ്വാദനങ്ങള്‍, നിരൂപണങ്ങള്‍ എന്നിവ നടത്തും.
താല്‍പര്യമുള്ള 40 വയസില്‍ താഴെയുള്ള എഴുത്തുകാര്‍ ബയോഡാറ്റയും ഒരു സാഹിത്യസൃഷ്ടിയും സഹിതം രാജഗോപാല്‍ വാകത്താനം, വാകത്താനം പി ഒ, കോട്ടയം. 686538 എന്ന വിലാസത്തിലോ ധനുവച്ചുപുരം സുകുമാരന്‍, ധനുവച്ചുപുരം പി ഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ ജൂലൈ 7ന് മുമ്പ് അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്ക് 9447973962, 9446967575.
|