Home കായികം ചരമം പ്രവാസി Photo Gallery
 
സഹപാഠി
DATE : 2012-06-23
ദൈവത്തിന്റെ സമ്മാനം

 

മഴ തുടങ്ങുമ്പോള്‍ അറിയില്ല അത് തരുന്ന അനുഭവങ്ങളെക്കുറിച്ച്. മഴക്കാലത്തെ ഇഷ്ടപ്പെടാത്തവരായും മഴയെ ആസ്വദിക്കാത്തവരായും ആരും ഉണ്ടാവില്ല. മഴക്കാലം തുടങ്ങുമ്പോള്‍ ഓര്‍മ്മ വരുന്നത് സ്‌കൂളിനെയാണ്. മഴക്കാലത്തെ ഏറ്റവും നല്ല ഓര്‍മ്മ രണ്ടാംക്ലാസില്‍ പഠിക്കുമ്പോഴുള്ള ഒരനുഭവമാണ്. അതിന്നും മനസില്‍ മായാതെ കിടക്കുകയാണ്.
സ്‌കൂള്‍ തുറന്ന് പുതിയ ബാഗും കുടയും ചെരുപ്പും യൂണിഫോമും ധരിച്ച് ഗമയില്‍ പോകാന്‍ ഒരുങ്ങി. അഹങ്കാരമില്ലാതെ സ്‌കൂളിലേക്ക് പോവുകയാണ് എന്നുപറഞ്ഞാല്‍ അത് തീര്‍ച്ചയായും ശുദ്ധനുണയായി മാറും. കാരണം അഹങ്കാരം ഉണ്ടായിരുന്നു. കൂട്ടുകാരുമൊത്ത് സ്‌കൂളിലേക്ക് പോകുന്ന സമയത്ത് ചെറിയ ചാറ്റല്‍മഴയാണ് ഉണ്ടായിരുന്നത്. ഇരുവശത്തും തലേദിവസത്തെ കനത്ത മഴയെത്തുടര്‍ന്ന് വെള്ളം നിറഞ്ഞൊഴുകുകയായിരുന്നു. വഴികാണാത്ത അവസ്ഥയായിരുന്നു. ഈ സമയത്താണ് ചെറിയ തലയില്‍ വലിയ ബുദ്ധി ഉദിച്ചത്. കുടയെടുത്ത് വഴിതപ്പുക. ബുദ്ധി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് മനസിലായി. അങ്ങനെ പുതിയ കുടയെടുത്ത് വഴി തിരഞ്ഞുകൊണ്ട് ശ്രമകരമായി നടന്നുനീങ്ങി ഞങ്ങള്‍ സ്‌കൂളിലെത്തി.മഴ കാരണം ക്ലാസ്‌റൂമിലും വെള്ളം ഉണ്ടായിരുന്നു. സ്‌കൂള്‍ ചോര്‍ന്നതിന്റെ ഫലമായാണ് ഇങ്ങനെ സംഭവിച്ചത്. എങ്കിലും ചോരാത്ത സ്ഥലത്ത് ഞങ്ങളെ ഇരുത്തി. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് മിഠായി കൊടുത്തു. അത് ഒരുവിധത്തില്‍ ഞങ്ങളുടെ കൈകളിലുമെത്തി. മിഠായി നുണഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് പുറത്തുവിട്ടത്. ആ സമയത്താണ് സ്‌കൂളിനടുത്തുള്ള കിണര്‍ നിറഞ്ഞൊഴുകുന്നതായി അറിഞ്ഞത്. ഞാനും എന്റെ രണ്ടൂമൂന്ന് സുഹൃത്തുക്കളും കൂടി അത് കാണാന്‍വേണ്ടി പോയി. ആള്‍മറയില്ലാത്ത കിണറായിരുന്നു. ഞങ്ങള്‍ അതില്‍ തോണിയിട്ടും ഇല പറിച്ചിട്ടും ആസ്വദിച്ചുകൊണ്ടിരുന്നു. ക്ലാസ് തുടങ്ങിയെന്ന് അറിഞ്ഞ് എല്ലാവരുംകൂടി ഓടി ക്ലാസിലെത്തി. അധ്യാപകന്‍ ക്ലാസിലെത്തിയിരുന്നു. മഴക്കാലത്ത് ചൂടുള്ള കാപ്പി കുടിക്കാന്‍ നല്ല രസമല്ലേ? എന്നാല്‍ നമുക്ക് ചൂടുള്ള കാപ്പിക്ക് പകരം ലഭിച്ചത് ചുടുള്ള അടിയായിരുന്നു. അത് ഞങ്ങള്‍ക്ക് ലഭിച്ച പുതുവര്‍ഷ സമ്മാനമായിരുന്നു. എന്നാല്‍ ഈ അടി ഞങ്ങള്‍ക്ക് നല്ലൊരു ഗുണപാഠം നല്‍കിയിരുന്നു. ഇന്നും ഇത് ചൂടുള്ള ഒരു ഓര്‍മ്മയാണ്. അന്ന് അധ്യാപകന്‍ നല്‍കിയ അടി ഇന്നും മഴക്കാലത്തെ നല്ലൊരു ഓര്‍മ്മയാണ്. ആ കിണര്‍ കാണുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് ദേഷ്യത്തോടെ ചുണ്ട് കടിച്ചുപിടിച്ച് ചുവന്ന മുഖവുമായി നോക്കുന്ന അധ്യാപകനെയാണ്. 
അന്ന് ആ അടി കിട്ടിയപ്പോള്‍ വളരെയധികം വിഷമം തോന്നിയിരുന്നു. കാരണം ഞങ്ങളെ നോക്കി ചിരിക്കുന്ന ഒരുപാട് മുഖങ്ങള്‍ അന്ന് കണ്ടു. അതിലുപരി ആദ്യദിവസം തന്നെ അടികിട്ടിയല്ലോ എന്ന ദു:ഖവും ഉണ്ടായിരുന്നു.എന്നാല്‍ ഇന്നത് ഏറ്റവും പ്രിയപ്പെട്ട മഴക്കാല ഓര്‍മ്മയാണ്. മഴയെ കൂടുതല്‍ ഇഷ്ടപ്പെടുന്നു. കാരണം അത് നല്‍കുന്ന അനുഭൂതി എത്രത്തോളം നമ്മില്‍ അനുഭവവും ഓര്‍മ്മയും സമ്മാനിക്കുന്നുവെന്ന് പറഞ്ഞറിയിക്കാനാവില്ല. ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനമാണ് മഴ.......
 
Email
Feedback
 സഹപാഠി
   സാമൂഹ്യശാസ്ത്രം - ഭാഗം2
...............................................................................
  ആധുനികലോകത്തിന്റെ ഉദയം
...............................................................................
   ഇനി നല്ലൊരു പരീക്ഷയ്ക്ക് ഒരുങ്ങാം
...............................................................................
   കഥാപാത്രസ്വഭാവം - പഠനം
...............................................................................
   ഇനി പരീക്ഷക്കൊരുങ്ങാം
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies