Home കായികം ചരമം പ്രവാസി Photo Gallery
 
സംസ്കാരം
DATE : 2012-06-25
അധികാരത്തിന് ആയുധത്തിന്റെ ഭാഷ: പി കെ ഗോപിത് ആയുധത്തിന്റെ ഭാഷയാണെന്നും അത് സംഗീതത്തിന്റെ വഴ

 

പാലക്കാട്: അധികാരത്തിന്റേത് ആയുധത്തിന്റെ ഭാഷയാണെന്നും അത് സംഗീതത്തിന്റെ വഴിയല്ലെന്നും കവിയും യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റുമായ പി കെ ഗോപി. അവനവന്റെ സംയമനത്തെ ഇല്ലായ്മ ചെയ്യുന്നതാണ് ആയുധത്തിന്റെ ഭാഷ. സംഗീതത്തിന്റേത് സര്‍ഗാത്മക ഭാഷയാണ്. അതാണ് ആത്മഭാഷ. മൃഗങ്ങളില്‍ നിന്നാണ് ഗര്‍ജനമുയരുക. മൃഗീയാംശം ഉള്ളതുകൊണ്ട് അധികാരത്തിലിരിക്കുന്നവരില്‍ നിന്ന് ചിലപ്പോള്‍ ഗര്‍ജനം ഉയരും. പക്ഷേ ഗര്‍ജനത്തിന്റെ പക്ഷത്തല്ല, ഗദ്ഗദത്തിന്റെ പക്ഷത്താണ് കലയും സാഹിത്യവും നിലക്കൊള്ളുക. കരയുന്നവരെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നതാണ് സര്‍ഗാത്മകതയുടെ രീതി. യുവകലാസാഹിതി ധോണിയില്‍ സംഘടിപ്പിച്ച ദ്വിദിന ലളിതസംഗീത ശില്‍പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംസ്‌കാരിക പ്രവര്‍ത്തനം പ്രസംഗവും എഴുത്തും മാത്രമല്ല; മുറിവേറ്റവര്‍ക്ക് ആശ്വാസമാകുന്ന ഇടപെടലും വേണ്ടിവരും. മുറിവേറ്റു ചോരവാര്‍ന്നു കിടക്കുമ്പോള്‍ പ്രസംഗവും എഴുത്തും കൊണ്ട് ചോര നിലയ്ക്കില്ല. ഒരു വിരലെങ്കിലും മുറിപ്പാടില്‍ ചേര്‍ത്തുവെച്ചാലേ ചോര ശമിക്കൂ. അങ്ങനെയൊരു എളിയശ്രമമെങ്കിലും നടത്താനുള്ള ശ്രമമാണ് യുവകലാസാഹിതി ഇത്തരം സര്‍ഗാത്മക ക്യാമ്പുകള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. നിന്റെ പ്രാണനും എന്റെ പ്രാണനും ഒന്നാണ് എന്ന് അറിയാന്‍ കഴിയുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാനുള്ള ശ്രമം.
ശബ്ദം സ്വനപേടകത്തിലെത്തുമ്പോഴാണ് സംഗീതമാകുന്നതെങ്കില്‍ അതിന്റെ ഉത്ഭവസ്ഥാനമാണ് പ്രാണന്‍. പ്രകൃതിയിലെ പ്രാണനുള്ള എല്ലാ ചരാചരങ്ങളും സംഗീതം പൊഴിക്കുന്നുണ്ട്. ചില സംഗതികള്‍ ഒപ്പിക്കലാണ് സംഗീതം എന്ന റിയാലിറ്റിഷോക്കാരുടെ പൊങ്ങച്ചമല്ല സംഗീതം. അമ്മയുടെ കൊഞ്ചല്‍ പോലും സംഗീതമാണെന്ന തിരിച്ചറിവുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 
ചെമ്പൈ സ്മാരക സംഗിത കോളജില്‍ നടന്ന ചടങ്ങില്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി. അധ്യക്ഷത വഹിച്ചു. പ്രൊഫ. പി എ വാസുദേവന്‍, കെ പി സുരേഷ്‌രാജ്, എം എം സചീന്ദ്രന്‍, ഇ എം സതീശന്‍, ടി യു ജോണ്‍സണ്‍, എം സി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പംഗങ്ങള്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളും അശ്വിന്‍ വി കുമാറിന്റെ ഓട്ടന്‍തുള്ളലും ഉണ്ടായിരുന്നു. സംഗീത സംവിധായകന്‍ എന്‍ പി പ്രഭാകരനായിരുന്നു ക്യാമ്പ് ഡയറക്ടര്‍. മണ്ണൂര്‍ രാജകുമാരനുണ്ണി, ഹരിപ്പാട് കെ പി എന്‍ പിള്ള, പ്രൊഫ. എസ് ടി ശശിധരന്‍, ചോറ്റാനിക്കര പ്രഭാകരന്‍, രൂപേഷ്, ചേറ്റൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.
 
Email
Feedback
 സംസ്കാരം
  ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
...............................................................................
   പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്
...............................................................................
  സംഗീതം തന്നെ ജീവിതം
...............................................................................
   ആഴക്കടലിന്റെ തോഴി
...............................................................................
  എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies