കോഴിക്കോട്: ഭീമാ ബാലസാഹിത്യ അവാര്ഡിന് അപേക്ഷ ക്ഷണിച്ചു. ഏറ്റവും നല്ല ബാലസാഹിത്യരചന, മികച്ച ബാലസാഹിത്യ കവര് ചിത്രരചന, പതിനെട്ട് വയസ് വരെയുള്ള കുട്ടികളുടെ കൃതികള് എന്നിവയാണ് അവാര്ഡിനായി പരിഗണിക്കുക. ജുലൈ പത്തിനകം 'രവി പാലത്തുങ്കല്, ജനറല് സെക്രട്ടറി, ഭീമാ ബാലസാഹിത്യഅവാര്ഡ് കമ്മിറ്റി, എസ് എല് പുരം പി ഒ, ആലപ്പുഴ, 688523' എന്ന വിലാസത്തിലാണ് അവാര്ഡ് എന്ട്രികള് അയയ്ക്കേണ്ടത്.
ഒന്നാം പതിപ്പായി 2009 ജനുവരി മുതല് പ്രസിദ്ധീകരിച്ച കൃതികളാണ് പരിഗണിക്കുക. കൃതികളുടെ അഞ്ച് കോപ്പികള് അയയ്ക്കണം. അവാര്ഡ് സംബന്ധമായ കൂടുതല് വിവരങ്ങള് 9447225
408 എന്ന നമ്പറില് ലഭ്യമാവും.
ഏറ്റവും നല്ല ബാലസാഹിത്യരചനയ്ക്ക് അറുപതിനായിരം രൂപ ക്യാഷ് അവാര്ഡും കവര് ചിത്രരചനയ്ക്ക് ഭീമാ സ്മാരക സ്വര്ണമെഡലും കുട്ടികളുടെ മികച്ച കൃതിക്ക് വനജാ ഭീമാഭട്ടര് സ്മാരക സ്വര്ണമെഡലും നല്കും. അവാര്ഡ് ജേതാക്കള്ക്ക് പ്രശംസാപത്രവും ശില്പി കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പവും സമ്മാനിക്കും.
|