തിരുവനന്തപുരം: 2012 ലെ മുതുകുളം രാഘവന്‍ പിള്ള പുരസ്‌കാരത്തിന് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
തിരക്കഥാകൃത്തും നടനും നാടകകൃത്തും ഗാനരചയിതാവുമായ മുതുകുളം രാഘവന്‍ പിള്ളയുടെ സ്മരണാര്‍ഥം മുതുകുളം രാഘവന്‍പിള്ള സാംസ്‌കാരിക സമിതിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് രണ്ടാം വാരം രാഘവന്‍പിള്ളയുടെ ജന്മനാടായ മുതുകുളത്ത് ചേരുന്ന മുതുകുളം രാഘവന്‍പിള്ള അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം നല്‍കും.
|