കൊച്ചി: സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സാംസ്‌കാരിക സംഘടനയായ മാക്ടയുടെ പുതിയ ചെയര്‍മാനായി കെ മധുവും ജനറല്‍ സെക്രട്ടറിയായി ജി എസ് വിജയനും ചുമതലയേറ്റു. എറണാകുളം ടൗണ്‍ഹാളില്‍ ഇന്നലെ നടന്ന സംഘടനയുടെ ജനറല്‍ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റത്. തമ്പി കണ്ണന്താനത്തിന്റെ നേതൃത്വത്തിലുള്ള എതിര്‍ പാനലിലെ ഒരാളെ ആക്ടീവ് മെമ്പര്‍ അല്ലാത്തതിനാല്‍ അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് വേട്ടെടുപ്പില്ലാതെയായിരുന്നു കെ മധുവിന്റെ നേതൃത്വത്തിലുള്ള പാനല്‍ തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടുവര്‍ഷത്തേക്കാണ് ഭരണസമിതിയുടെ കാലാവധി.
മെക്കാര്‍ട്ടിന്‍, കെ രാമചന്ദ്രബാബു (വൈസ് ചെയര്‍മാന്‍മാര്‍), ജി എസ് വിജയന്‍(ജനറല്‍ സെക്രട്ടറി), സുരേഷ് ഉണ്ണിത്താന്‍, സുന്ദര്‍ദാസ്, ബിജു നാരായണന്‍, (സെക്രട്ടറിമാര്‍), ജോഷി മാത്യൂ (ട്രെഷറര്‍), നേമം പുഷ്പരാജ്, ഹരികുമാര്‍, ആരോമ മോഹന്‍, എസ് എന്‍ സ്വാമി, രാജീവ് അങ്കമാലി, ബാബു നാരായണന്‍, കോളിന്‍ ദാസ്, ഫാസില്‍ കാട്ടുങ്കല്‍, രാജീവ് ആലുങ്കല്‍, വി സി അശോക്, സത്യനാദ്, റഹിം (എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍) എന്നിവരാണ് ചുമതലയേറ്റ മറ്റ് ഭാരവാഹികള്‍.
|