ലണ്ടന്‍: ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ റാഫേല്‍ നദാല്‍ വിംബിള്‍ഡണിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി. നൂറാം റാങ്കുകാരനായ ചെക്ക് റിപ്പബ്ലിക്കിന്റെ ലൂക്കാസ് റൊഡലിനോട് തോറ്റാണ് നദാല്‍ പുറത്തായത്.
ലോക രണ്ടാം സീഡുകാരനായ നദാല്‍ നാല് സെറ്റുകള്‍ക്കുശേഷം തുടര്‍ന്നുള്ള രണ്ട് സെറ്റുകളും തോല്‍ക്കുകയായിരുന്നു. 6-7 (11), 6-4, 6-4, 2-6, 6-4 എന്ന സെറ്റുകള്‍ക്കായിരുന്നു റൊസലിന്റെ വിജയം. രണ്ടുതവണ വിംബിള്‍ഡണ്‍ ചാമ്പ്യനായിരുന്ന നദാല്‍, അഞ്ചാം സെറ്റിലെ റൊസലിന്റെ പ്രകടനത്തെ വാഴ്ത്തി. അവസരത്തിനൊത്ത് ഉയരാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും നദാല്‍ മത്സരശേഷം പറഞ്ഞു. 27-ാം സീഡുകാരനായ ജര്‍മനിയുടെ ഫിലിപ്പ് കോഹ്ല്‍ സ്‌കെറിബറിനെയായിരിക്കും റൊസല്‍ മൂന്നാം റൗണ്ടില്‍ നേരിടുക.
വനിതാ സിംഗിള്‍സില്‍ പെട്ര ക്വിതോവ എലേന ബാല്‍താച്ചയെ 6-0, 6-4 സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. ആദ്യ 10 ഗെയിമുകളും തോറ്റ എലേന ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ പുലര്‍ത്തിയില്ല.
രണ്ടാം റൗണ്ടിലെ മറ്റൊരു മത്സരത്തില്‍ മാര്‍ഡിഫിഷ് ജെയിംസ് വാര്‍ഡിനെ 6-4, 5-7, 6-4, 6-7, 6-3 സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.
ആന്‍ഡി മുറെ, കാര്‍ലോവികിനെ തോല്‍പ്പിച്ച് നാലാം റൗണ്ടില്‍ കടന്നു. 7-5, 6-7, 6-2, 7-6 സെറ്റുകള്‍ക്ക് കാര്‍ലോവികിനെ തകര്‍ത്തായിരുന്നു മുറെയുടെ നാലാം റൗണ്ട് പ്രവേശം. അന്നാ ക്വിതാവോംഗ് ആണ് പുറത്തായ മറ്റൊരു ശ്രദ്ധേയതാരം. സാറ ഇറാനിയോട് തോറ്റാണ് അന്ന പുറത്തായത്. 6-1, 6-1 ന്റെ ആധികാരിക ജയമായിരുന്നു സാറ നേടിയത്.
|