കൊച്ചി: പ്രശസ്ത നിര്‍മാതാവും സാമൂഹിക പ്രവര്‍ത്തകനുമായ എന്‍ പി അബുവിന്റെ 78-ാം ജന്മദിന ത്തോടനുബന്ധിച്ച് നല്കുന്ന എന്‍ പി അബു സ്മാരക അവാര്‍ഡ് പ്രഖ്യാപിച്ചു. ആഗസ്റ്റ് അവസാനവാരം എറണാകുളത്ത് പുരസ്‌കാരദാനം നടക്കും. സിനിമ-സീരിയല്‍ ചാനല്‍ രംഗ ത്തേയും വ്യവസായരംഗത്തേയും പ്രമുഖരെ ഈ പരിപാടിയില്‍ ആദരിക്കും.
പി രാമദാസ്, മധു, സുകുമാരി, എം എ യൂസഫലി, ടി ജി രവി, ബാലചന്ദ്രമേനോന്‍, ശ്രീലത, ബാലു കിരിയത്ത് എന്നിവരെയാണ് ആദരിക്കുക. ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ആദാമിന്റെ മകന്‍ അബു. മികച്ച സംവിധായകന്‍ കമല്‍ (ഗദ്ദാമ). മികച്ച നടന്‍ പൃഥ്വിരാജ് (ഉറുമി, ഇന്ത്യന്‍ റുപ്പി). മികച്ച നടി കാവ്യാമാധവന്‍. മികച്ച സഹനടന്‍ ഇന്നസെന്റ് (സ്വപ്‌നസഞ്ചാരി). മികച്ച സഹ നടി ഊര്‍മിള ഉണ്ണി (മൊഹബത്ത്). മികച്ച തിരക്കഥ സൂര്യാ കൃഷ്ണമൂര്‍ത്തി (മേല്‍വിലാസം). മികച്ച ക്യാമറാമാന്‍ മധു അമ്പാട്ട് (ആദാമിന്റെ മകന്‍ അബു). മികച്ച സംഗീത സംവിധാനം രതീഷ് വേഗ (ബ്യൂട്ടിഫുള്‍) മഴനീര്‍തുള്ളികള്‍...., ഗാനരചന റഫീക്ക് അഹമ്മദ് (വീരപുത്രന്‍) കണ്ണോട്....., ഗായകന്‍ വിജയ് യേശുദാസ് (ഇന്ത്യന്‍ റുപ്പി) ഈ പുഴയും...., ഗായിക മഞ്ജരി (ഉറുമി) ചിമ്മിചിമ്മി...., പുതുമുഖനടന്‍ ഉണ്ണി മുകുന്ദന്‍ (ബോംബെ മാര്‍ച്ച് 12), പുതുമുഖ നടി ശ്രീലേഖ (ലിവിംഗ് ടുഗെദര്‍), മേക്കപ്പ്മാന്‍ പട്ടണം റഷീദ് (വീരപുത്രന്‍) തുടങ്ങിയവരാണ് അവാര്‍ഡിനര്‍ഹരായിരിക്കുന്നത്. പത്രസമ്മേളനത്തില്‍ രാജന്‍ ഇടുക്കി, ഫൈസല്‍, മുഹമ്മദ്, ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.
|