ന്യൂഡല്ഹി: ബിഎസ്പി നേതാവ് മായവതിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് സുപ്രിം കോടതി അസാധുവാക്കി. ഒന്പതു വര്ഷം മുമ്പ് രജിസ്റ്റര് ചെയ്ത കേസാണ് കോടതി തള്ളിയത്. കോടതി നിര്ദ്ദേശമില്ലാതെയാണ് സിബിഐ അന്വേഷണവുമായി മുമ്പോട്ട് പോയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
മായാവതിക്കെതിരായ കേസില് മതിയായ തെളിവുകള് ഹാജരാക്കുന്നതില് സിബിഐ പരാജയപ്പെട്ടുവെന്നും അതിനാല് തന്നെ അന്വേഷണം തുടരാനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് പി സദാശിവമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
2003ല് ഒരു കോടി ആയിരുന്ന ആസ്തി 2007 ല് അഞ്ചുകോടിയായി വര്ധിച്ചതിന് മേലാണ് സിബിഐ വിശദീകരണം തേടിയിരുന്നത്. എന്നാല് പാര്ട്ടി പ്രവര്ത്തകര് സംഭവനയായി തന്ന തുകയാണിതെന്നായിരുന്നു മായാവതിയുടെ മറുപടി.
|