Home കായികം ചരമം പ്രവാസി Photo Gallery
 
സംസ്കാരം
DATE : 2012-07-08
യുവകലാസാഹിതി വിവര്‍ത്തന ശില്‍പ്പശാല

 

മലപ്പുറം : യുവകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല  വിവര്‍ത്തന സാഹിത്യ ശില്‍പ്പശാല 14, 15 തീയതികളില്‍ ചെമ്മാട് നടക്കും. നവാഗത വിവര്‍ത്തകരേയും വിവര്‍ത്തന സാഹിത്യത്തില്‍ താത്പര്യമുള്ളവരേയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും പ്രസ്തുത മേഖലയെക്കുറിച്ച് ചര്‍ച്ച ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ശില്‍പ്പശാലയില്‍ കേരളത്തിലെ അറിയപ്പെടുന്ന വിവര്‍ത്തകരും എഴുത്തുകാരും ക്ലാസ്സുകള്‍ നയിക്കും. ക്യാമ്പ് ഡയറക്ടര്‍ എ പി കുഞ്ഞാമ്മു (വിവര്‍ത്തനവും സര്‍ഗ്ഗാത്മകതയും) ഡോ ആര്‍ സുരേന്ദ്രന്‍ (വിവര്‍ത്തനം :സിദ്ധാന്തവും പ്രയോഗവും) അബൂബക്കര്‍ കാപ്പാട് (വിവര്‍ത്തനത്തിന്റെ വെല്ലുവിളികള്‍) ഡോ കെ യാസിന്‍ അശ്‌റഫ് ( മാധ്യമഭാഷ : വിവര്‍ത്തനപ്രശ്‌നങ്ങള്‍), ഡോ പി കെ ചന്ദ്രന്‍ (കഥാ-കവിതാ വിവര്‍ത്തനം സാധ്യതകളും പരിമിതികളും) ഡോ പി കെ രാധാമണി (മലയാള വിവര്‍ത്തനത്തിന്റെ ചരിത്രം) ഡോ വി സുകുമാരന്‍ (മാര്‍ക്‌സിയന്‍ സാഹിത്യത്തിന്റെ മലയാള വിവര്‍ത്തനം) എന്നിവര്‍ ക്ലാസ്സെടുക്കും. ഡോ എം ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യുന്ന ശില്‍പ്പശാലയില്‍ വെച്ച് ഡോ ശരത് മണ്ണൂര്‍ വിവര്‍ത്തനം ചെയ്ത റഷ്യന്‍നാടോടിക്കഥകള്‍ പ്രകാശിപ്പിക്കും. സമാപന സമ്മേളനം കവി പി കെ ഗോപി ഉദ്ഘാടനം ചെയ്യും.  വ്യത്യസ്ത സെഷനുകളിലായി ഡോ ഖദീജ മുംതാസ്, പി കെ പാറക്കടവ്, എം എം സചീന്ദ്രന്‍, ഗീത നസീര്‍, ഇ എം സതീശന്‍ എന്നിവര്‍ സംബന്ധിക്കും. ബാലകൃഷ്ണന്‍ പന്താരങ്ങാടി (ചെയര്‍മാന്‍), ചന്ദ്രന്‍ കണ്ണഞ്ചേരി (ജനറല്‍ കണ്‍വീനര്‍), കെ മൊയ്തീന്‍കോയ (ട്രഷറര്‍ ) എന്നിവരടങ്ങിയ സ്വാഗതസംഘം പ്രവര്‍ത്തിച്ചുവരുന്നു. സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പുറമെ മലപ്പുറം ജില്ലയില്‍ നിന്നും ക്യാമ്പ് അംഗമാകാന്‍ താത്പര്യമുള്ളവര്‍ക്ക് 9446464948, 9495174
923എന്നീ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യാം.
 
Email
Feedback
 സംസ്കാരം
  ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
...............................................................................
   പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്
...............................................................................
  സംഗീതം തന്നെ ജീവിതം
...............................................................................
   ആഴക്കടലിന്റെ തോഴി
...............................................................................
  എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies