തിരുവനന്തപുരം: എം ജി രാധാകൃഷ്ണന്‍ സ്മരണാര്‍ഥം എം ജി രാധാകൃഷ്ണന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഒട്ടേറെ നാടകങ്ങളിലും ചലച്ചിത്രങ്ങളിലും എം ജിആറിനൊപ്പം ഒരുമിച്ചപ്രിയസുഹൃത്തുംനാടകാചാര്യനും കവിയും ഗാനരചയിതാവുമായ കാവാലം നാരണപണിക്കര്‍ക്ക്. ഇരുപത്തിഅയ്യായിരം രൂപയും പ്രശസ്തി പത്രവും ആര്‍ട്ടിസ്റ്റ് ഭട്ടതിരി രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്ന അവാര്‍ഡ് 29ന് സമര്‍പ്പിക്കുമെന്ന് അവാര്‍ഡ് നിര്‍ണകമ്മിറ്റി അധ്യക്ഷന്‍ പൂവച്ചല്‍ ഖാദര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .എകെജി സെന്റര്‍ ഹാളില്‍ വൈകിട്ട് 5.30ന് മന്ത്രി കെ സി ജോസഫ് പുരസ്‌കാരം നല്‍കും. എംജി രാധാകൃഷ്ണന്‍ ഈണം നല്‍കിയ ലളിതഗാനങ്ങളുടെ രചയിതാവിന് നല്‍കുന്ന സ്‌നേഹോപഹാരമാണ് അവാര്‍ഡെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
അവാര്‍ഡ് സമര്‍പ്പണത്തിനു ശേഷം എംജി രാധാകൃഷ്ണന്റെ ലളിതഗാനങ്ങളും ചലച്ചിത്രഗാനങ്ങളും പിന്നണി ഗായകര്‍ ആലപിക്കുന്ന 'ഘനശ്യാമസന്ധ്യ'യും അരങ്ങേറും. എം ജി രാധാകൃഷ്ണന്റെ പത്‌നി പത്മജ രാധാകൃഷ്ണന്‍, ഡോ. ബി അരുന്ധതി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
|