തിരുവനന്തപുരം : യുവകലാസാഹിതി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌ക്കാരം രാജീവ് ഗോപാലകൃഷ്ണന്റെ കാമം, ക്രോധം, മോഹം- ക്യാമറക്കു മുന്നിലെ മധു, പിന്നിലെയും എന്ന പുസ്തകത്തിന്. ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌ക്കാരം ജൂലൈ 30 ന് 3 മണിക്ക് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ച് സി ദിവാകരന്‍ എം എല്‍ എ സമര്‍പ്പിക്കും.
യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ എം സതീശന്‍, വൈസ് പ്രസിഡന്റ് പ്രൊഫ. എം ചന്ദ്രബാബു ജില്ലാ സെക്രട്ടറികാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍ , തലയല്‍ മനോഹരന്‍ നായര്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് പുരസ്‌ക്കാരം നിര്‍ണ്ണയിച്ചത്.്
|