Home കായികം ചരമം പ്രവാസി Photo Gallery
 
സംസ്കാരം
DATE : 2012-07-30
ശങ്കര്‍ കാര്‍ട്ടൂണ്‍ ഡോക്യുമെന്ററി പ്രദര്‍ശനം ആരംഭിച്ചു

 

തിരുവനന്തപുരം : കാര്‍ട്ടൂണിസ്‌റ് ശങ്കറിന്റെ 110ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സംഘടിപ്പിക്കുന്ന ശങ്കര്‍ കാര്‍ട്ടൂണ്‍ ഫോട്ടോഡോക്യുമെന്ററി പ്രദര്‍ശനം ഇന്ന് ആരംഭിക്കും. കനകക്കുന്ന് കൊട്ടാരത്തില്‍ രാവിലെ 11 മണിക്ക് ധനകാര്യ മന്ത്രി കെ എം മാണി കാര്‍ട്ടൂണ്‍ പ്രദര്‍ശനവും ഡോ എന്‍ ജയരാജ് എം എല്‍ എ  ഡോക്യുമെന്ററി പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യും. ചീഫ് സെക്രട്ടറി കെ ജയകുമാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. 
  കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാടിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജേക്കബ് സാംസണ്‍, കാര്‍ട്ടൂണിസ്‌റുമാരായ സുകുമാര്‍, പി വി കൃഷ്ണന്‍, പീറ്റര്‍ (ചെന്നൈ), സുധീര്‍ നാഥ് (ന്യൂഡല്‍ഹി) എന്നിവര്‍ സംബന്ധിക്കും. വൈകിട്ട് നാലിന് കാര്‍ട്ടൂണ്‍ രചനയിലെ ആധുനിക സങ്കേതങ്ങളെക്കുറിച്ച് ശില്പശാല നടക്കും. 
  കാര്‍ട്ടൂണിസ്‌റ് ജി ഹരി, ത്രയംബക് ശര്‍മ്മ (എഡിറ്റര്‍, കാര്‍ട്ടൂണ്‍ വാച്ച്), ഡി അജോയ്കുമാര്‍ (യുകെ), രതീഷ് കെ ആര്‍ എന്നിവര്‍ സംസാരിക്കും. ദേശീയ കാര്‍ട്ടൂണ്‍ സെമിനാറിന്റെ ഉദ്ഘാടനം 31ന് രാവിലെ 10.30ന് നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ നിര്‍വഹിക്കും. പി എസ് സി ചെയര്‍മാന്‍ ഡോ കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കാര്‍ട്ടൂണ്‍ പരിമിതികളും സാധ്യതകളും എന്ന വിഷയത്തില്‍ കാര്‍ട്ടൂണിസ്‌റ് യേശുദാസന്‍ മുഖ്യപ്രഭാഷണം നടത്തും. കാര്‍ട്ടൂണിസ്‌റ് സുരേന്ദ്ര (ദ് ഹിന്ദു) മുഖ്യാതിഥിയായിരിക്കും. ശങ്കര്‍ അനുസ്മരണ സമ്മേളനം വൈകിട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ മുരളീധരന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. 
  കാര്‍ട്ടൂണിന്റെ ആയുസ് എന്ന വിഷയത്തില്‍ മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. ആഗസ്‌റ് ഒന്നിന് രാവിലെ 10.30ന് ചേരുന്ന സമാപന സമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്  സാമൂഹ്യക്ഷേമ മന്ത്രി ഡോ.എം കെ മുനീര്‍ മുഖ്യാതിഥിയായിരിക്കും. 
 
Email
Feedback
 സംസ്കാരം
  ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
...............................................................................
   പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്
...............................................................................
  സംഗീതം തന്നെ ജീവിതം
...............................................................................
   ആഴക്കടലിന്റെ തോഴി
...............................................................................
  എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies