കൊച്ചി: ആഭ്യന്തര വ്യാപാരികളില്‍ നിന്നുള്ള വാങ്ങല്‍ താല്‍പര്യത്തില്‍ കുരുമുളക് വിപണി സജീവമായി. കയറ്റുമതി ഓര്‍ഡറുകള്‍ ചുക്കിനു കരുത്തായി. നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല. രാജ്യാന്തര റബര്‍ മാര്‍ക്കറ്റിനെ പിടികുടിയ തളര്‍ച്ച ആഭ്യന്തര മാര്‍ക്കറ്റിനെയും ബാധിച്ചു. കേരളത്തില്‍ സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍.
ഇന്ത്യന്‍ വിപണിയില്‍ കുരുമുളകു വില മുന്നേറുകയാണ്. ഉത്തരേന്ത്യയില്‍ നിന്നുള്ള ശക്തമായ വാങ്ങല്‍ താല്‍പര്യമാണ് ഉല്‍പ്പന്നത്തിനു താങ്ങ് പകര്‍ന്നത്. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 41,600 രൂപയില്‍ നിന്ന് 42,400 ലേയ്ക്ക് കയറി. അണ്‍ഗാര്‍ബിള്‍ഡ് കുരുമുളക് 800 രൂപയുടെ നേട്ടവുമായി 40,900 രൂപയായി.
രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിനു 8200 ഡോളറിലേയ്ക്ക് ഉയര്‍ന്നതിനാല്‍ വിദേശ അന്വേഷണങ്ങളില്ല. ഓഫ് സീസണായതിനാല്‍ കര്‍ഷകരും കുരുമുളക് വില്‍പ്പനയ്ക്ക് ഇറക്കാന്‍ ഉത്സാഹം കാണിക്കുന്നില്ല. അതേ സമയം സ്‌റ്റോക്കിസ്റ്റുകള്‍ ചെറിയ അളവില്‍ ചരക്ക് വില്‍പ്പന നടത്തുന്നുണ്‍്. വിപണിയിലേയ്ക്കുള്ള വരവ് കറഞ്ഞത് കയറ്റുമതിയെ ചെറിയ തോതില്‍ ബാധിക്കുന്നുണ്‍്.
റംസാന്‍ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി അറബ് രാജ്യങ്ങള്‍ ചുക്ക് ശേഖരിക്കുന്നു. വിദേശത്തുനിന്ന് നാടന്‍ ചുക്കിന് കുടുതല്‍ അന്വേഷണങ്ങള്‍ എത്തുന്നുണ്‍്. കയറ്റുമതിക്കാര്‍ക്കൊപ്പം ആഭ്യന്തര ഇടപാടുകാരും ചുക്ക് സംഭരണം ഊര്‍ജിതമാക്കി. കാര്‍ഷിക മേഖലയില്‍ നിന്നുള്ള ചരക്ക് വരവ് കുറഞ്ഞ അളവിലാണ്. അമേരിക്ക, യുറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു ചുക്കിന് ഓര്‍ഡറുകളുണ്‍്. മീഡിയം ചുക്ക് 10,000 രൂപയിലും ബെസ്റ്റ് ചുക്ക് 11,500 ലും വ്യാപാരം നടന്നു.
രാജ്യാന്തര മാര്‍ക്കറ്റില്‍ റബറിനു സംഭവിച്ച വില തകര്‍ച്ച ഇന്ത്യന്‍ കര്‍ഷകരെയും പ്രതിസന്ധിയിലാക്കി. ആഭ്യന്തര ടയര്‍ കമ്പനികള്‍ വില ഇടിച്ച് ചരക്ക് കൈക്കലാക്കാന്‍ തന്ത്രപരമായി രംഗത്ത് നിന്ന് വിട്ടു നിന്ന ശേഷം വാരത്തിന്റെ രണ്‍ാം പകുതിയില്‍ അവര്‍ വിപണിയില്‍ തിരിച്ചെത്തി.
മുഖ്യ വിപണികളില്‍ നാലാം ഗ്രേഡ് റബര്‍ വില 18,300 രൂപയില്‍ നിന്ന് 18,100 ലേയ്ക്ക് ഇതു മുലം താഴ്ന്നു. അഞ്ചാം ഗ്രേഡ് 17,700 ല്‍ നിന്ന് 17,500 രൂപയായി. ഒട്ടുപാല്‍ 13,300 രൂപയില്‍ നിന്ന് 12,900 രൂപയായി. ലാറ്റക്‌സ് 12,300 രൂപയിലാണ്. ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികള്‍ വാരാന്ത്യം ഷീറ്റില്‍ താല്‍പര്യം കാണിച്ചെങ്കിലും കാര്യമായി ചരക്ക് സംഭരിക്കാനായില്ല. കൊച്ചിയില്‍ ആകെ വിറ്റത് 500 ടണ്‍ റബറാണ്. മഴ കുറഞ്ഞത് റബര്‍ ടാപ്പിങിന് അനുകൂലമായി.
വെളിച്ചെണ്ണ വില സ്‌റ്റെഡി റേഞ്ചില്‍ നീങ്ങുകയാണ്. കഴിഞ്ഞ നാലാഴ്ചയായി 6200 രൂപയ്ക്ക് മുകളില്‍ ഇടം കണ്‍െത്താന്‍ എണ്ണ മാര്‍ക്കറ്റിനായില്ല. അതേ സമയം കൊപ്ര വില 4150 ല്‍ നിന്ന് 4200 ലേയ്ക്ക് ഉയര്‍ന്നു. പിണാക്കിനുള്ള ഡിമാന്റാണ് വിപണിയെ ചൂടുപിടിപ്പിച്ചത്. പിണ്ണാക്ക് വില 1350-1750 ലേയ്ക്ക് കയറി. വെളിച്ചെണ്ണയ്ക്ക് പ്രാദേശിക മാര്‍ക്കറ്റുകളില്‍ നിന്ന് അന്വേഷണങ്ങള്‍ നിലച്ചിരിക്കുകയാണ്.
ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ തിരിച്ചു വരവ് ആഭ്യന്തര വിപണിയേയും ചുടുപിടിപ്പിച്ചു. ലണ്ടന്‍, ന്യൂയോര്‍ക്ക് എക്‌സ്‌ചേഞ്ചുകളില്‍ സ്വര്‍ണം ഔണ്‍സിന് 1583 ഡോളറില്‍ നിന്ന് 1624 ലേയ്ക്ക് ഉയര്‍ന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തില്‍ പവന്‍ 21,880 നിന്ന് 22,360 ലേയ്ക്ക് കയറി. പവനു രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
|