Home കായികം ചരമം പ്രവാസി Photo Gallery
 
സംസ്കാരം
DATE : 2012-08-03
അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍ കവിതാ പുരസ്‌ക്കാരവും ക്യാമ്പും

 

തിരുവനന്തപുരം:ഡോ കെ അയ്യപ്പപ്പണിക്കരുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സെപ്തംബര്‍ 8,9 തീയതികളില്‍ തിരുവനന്തപുരത്ത്  യുവകവികള്‍ക്കായി ഒരു ദ്വിദിന കവിതാക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവരുടെ കവിതകള്‍ ഒരു വിദഗ്ധ സമിതി പരിശോധിക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു കവിതകള്‍ക്ക് പുരസ്‌ക്കാരമായി 25,000- രൂപ തുല്യമായി വീതിച്ചു നല്‍കുകയും ചെയ്യും.പങ്കെടുക്കാന്‍ താല്‍പര്യമുള്ള 18 നും 23 നും ഇടയില്‍ പ്രായമുള്ള യുവകവികള്‍ സ്വന്തം കവിതയുടെ ഒരു മാതൃകയും മലയാളത്തിലെ പൂര്‍വകവികളുടെ കവിതകളില്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു കവിതയുടെ പകര്‍പ്പും സഹിതം സെക്രട്ടറി, അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍, ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാല ബില്‍ഡിംഗ്, വഞ്ചിയൂര്‍ പി ഒ, തിരുവനന്തപുരം 695 035 എന്ന വിലാസത്തി ആഗസ്റ്റ് 15 നു മുമ്പ് ലഭിക്കത്തക്ക വിധം അയയ്ക്കണം. 
പങ്കെടുക്കുന്നവര്‍ വിദ്യാര്‍ഥികളാണെങ്കില്‍ അത് സാക്ഷ്യപ്പെടുത്തുന്ന സ്ഥാപനാധികാരിയുടെ കത്തും ഒപ്പം അയയ്‌ക്കേണ്ടതാണ്.
ക്യാമ്പില്‍ താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.
 
Email
Feedback
 സംസ്കാരം
   സമരഭൂമിയിലെ വിപ്ലവനായികമാര്‍
...............................................................................
  കോട്ടയത്തിന്റെ ജനകീയ കളക്ടര്‍ സാരഥ്യമൊഴിയുമ്പോള്‍
...............................................................................
  ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
...............................................................................
   പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്
...............................................................................
  സംഗീതം തന്നെ ജീവിതം
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
സമരഭൂമിയിലെ വിപ്ലവനായികമാര്‍
ഹാകവി കാളിദാസന്‍ പറയുന്നുണ്ട്-ഈ മനുഷ്യജീവിതത്തില്‍ ശാശ്വതമായിട്ടുള്ളത് ''പ്രണയവും കീര്‍ത്തിയും'' മാത്രമാണെന്ന്. ...
 
കോട്ടയത്തിന്റെ ജനകീയ കളക്ടര്‍ സാരഥ്യമൊഴിയുമ്പോള്‍  
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്  
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies