Home കായികം ചരമം പ്രവാസി Photo Gallery
 
കേരളം
DATE : 2012-08-12
ഏതു പാര്‍ട്ടിയില്‍ നിന്നാണെങ്കിലും കൊള്ളാവുന്നവരാണെങ്കില്‍ സിപിഐ സ്വീകരിക്കുമെന്ന പന്ന

 

 
അന്തിക്കാട്: ജനങ്ങളുടെ സങ്കല്‍പ്പത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിപിഐ ആയതിനാലാണ് മറ്റ് സംഘടനകളില്‍ നിന്ന് നിരവധി പേര്‍ സിപിഐയിലേക്ക് വരുന്നതെന്നും അത് സ്വാഭാവികമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഏതുപാര്‍ട്ടിയില്‍ നിന്നാണെങ്കിലും കൊള്ളാവുന്നവരാണെങ്കില്‍ സിപിഐ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
സിപിഐ നേതാവും മുന്‍മന്ത്രിയുമായ കെ പി പ്രഭാകരന്റെ മൂന്നാം ചരമവാര്‍ഷിക ദിനാ ചരണം ഉദ്ഘാടനം ചെയ്തശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ലോകത്ത് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നായി മാര്‍ക്‌സിസം മാറിക്കഴിഞ്ഞതായി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പന്ന്യന്‍ പറഞ്ഞു.  ഇപ്പോള്‍ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ മുതലാളിത്ത മൂല്യങ്ങളെ ഇന്ത്യന്‍ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. സിപിഐ നടത്തിയ ദേശവ്യാപകമായ പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ് ഇന്ത്യയില്‍ ബാങ്കുകള്‍ ദേശസാത്കരിച്ചതെന്നും പന്ന്യന്‍ പറഞ്ഞു.
നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് നേടിയ വിജയം കൊലപാതകം വോട്ടാക്കിമാറ്റാന്‍ ശ്രമിച്ചതിന്റെ ഫലമാണ്. ഇടതുപക്ഷത്തിന് ഇത്തരം കാര്യങ്ങളില്‍ തെറ്റുപറ്റിയിട്ടുണ്ടോയെന്ന് സ്വയംവിമര്‍ശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനമെന്നാല്‍ എതിരാളികളെ വകവരുത്തലല്ലെന്നും മറിച്ച് ആശയസമരമാണ് നടത്തേണ്ടതെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.  സമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി സി എന്‍ ജയദേവന്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ പി രാജേന്ദ്രന്‍, ദേശീയ കൗണ്‍സില്‍ അംഗം വി എസ് സുനില്‍കുമാര്‍ എംഎല്‍എ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ രാജന്‍, പി കെ കൃഷ്ണന്‍, കെ വി വിനോദന്‍, ടി ആര്‍ രമേഷ്‌കുമാര്‍, വി കെ മോഹനന്‍, പി ബാലചന്ദ്രന്‍, കെ എം ജയദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി സി ആര്‍ മുരളീധരന്‍ സ്വാഗതം പറഞ്ഞു.
 
Email
Feedback
 കേരളം
   പാലക്കാട് മൂന്നിടത്ത് ബോംബ് ഭീഷണി
...............................................................................
   റോസമ്മ പുന്നൂസിനുള്ള ആദരവുമായി വിപ്ലവ നായികമാരുടെ സംഗമം
...............................................................................
   ഫാമുകളെ അടിയറവയ്ക്കാന്‍ ശ്രമം: കാനം
...............................................................................
   തണ്ടര്‍ബോള്‍ട്ടിനു ചരമഗീതം ഭീകരവിരുദ്ധസേനയായി ഇനി കാറ്റ്‌സ്
...............................................................................
   അവധിക്കാല പരിശീലനത്തുക സര്‍ക്കാര്‍ നഷ്ടപ്പെടുത്തുന്നു
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies