Home കായികം ചരമം പ്രവാസി Photo Gallery
 
സംസ്കാരം
DATE : 2012-08-20
ഒ മാധവന്‍ സ്വയം പ്രതിഷ്ഠിതന്‍: ഒഎന്‍വി

 

 
 
കൊല്ലം: അഭിനയകലയുടെ അത്യുന്നതപീഠത്തില്‍ സ്വയം പ്രതിഷ്ഠിതനാണ് ഒ മാധവനെന്ന് കവി ഒഎന്‍വി കുറുപ്പ് അനുസ്മരിച്ചു. അത്തരം ഉന്നത ശീര്‍ഷകനായ ഒരാളെ തിരിച്ചറിഞ്ഞുവെന്നതാണ് നഗരസഭയുടെയും കൊല്ലത്തെ പൊതുപ്രവര്‍ത്തകരുടെയും മേന്മ എന്നും ഒഎന്‍വി കൂട്ടിച്ചേര്‍ത്തു. ഒ മാധവന്റെ പ്രതിമാ സമര്‍പ്പണത്തോടനുബന്ധിച്ച് എസ്എന്‍ കോളജ് അങ്കണത്തില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു പ്രിയകവി.
ഒ മാധവനെ അനുസ്മരിക്കാനാണെങ്കില്‍ ഒരു പുസ്തകം എഴുതാനുള്ള വക മനസ്സിലുണ്ടെന്ന് ഒഎന്‍വി പറഞ്ഞു. എസ്എന്‍ കോളജില്‍ നിരവധി ധീരമായ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ പ്രധാനിയായിരുന്നു ഒ മാധവന്‍. വിദ്യാഭ്യാസ കാലയളവില്‍ തന്നെ നിരവധി മര്‍ദ്ദനങ്ങള്‍ നേരിടേണ്ടിവന്നു. ഒരുപാട് സഹനങ്ങള്‍ അതിജീവിച്ചാണ് അദ്ദേഹം പൊതുജീവിതത്തിലേക്ക് കടന്നുവന്നത്. വിപ്ലവ-പുരോഗമന പ്രസ്ഥാനങ്ങള്‍ക്കായി പിന്നീട് ജീവിതം ഉഴിഞ്ഞുവച്ചു. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യിലെ പപ്പുവിനെ അവതരിപ്പിച്ചതിലൂടെ അതിസൂക്ഷ്മമായ അഭിനയത്തിന്റെ അത്യൂജ്ജ്വല മുഹൂര്‍ത്തമാണ് ഒ മാധവന്‍ സമ്മാനിച്ചത്. അഭിനയകലയുടെ സൂക്ഷ്മവും സുന്ദരവുമായ വശങ്ങള്‍ തിരിച്ചറിഞ്ഞ മഹാനായ നടനായിരുന്നു ഒ മാധവനെന്നും ഒഎന്‍വി കുറുപ്പ് പറഞ്ഞു.
ഒ മാധവന്റെ പൂര്‍ണകായപ്രതിമ കൊല്ലം കപ്പലണ്ടിമുക്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാഛാദനം ചെയ്തു. നാടകത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ഒ മാധവനെന്നും ആ കലാപ്രതിഭയ്ക്ക് പൗരാവലി നല്‍കുന്ന ആദരവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുസമ്മേളനത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ അഡ്വ. ജി ലാലു സ്വാഗതം പറഞ്ഞു.
 
Email
Feedback
 സംസ്കാരം
  ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
...............................................................................
   പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്
...............................................................................
  സംഗീതം തന്നെ ജീവിതം
...............................................................................
   ആഴക്കടലിന്റെ തോഴി
...............................................................................
  എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies