Home കായികം ചരമം പ്രവാസി Photo Gallery
 
സിനിമ
DATE : 2012-08-25
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രണയം മികച്ച ചിത്രം, ഒഎന്‍വി ചലച്ചിത്രരത്‌നം

 

കൊച്ചി: 2012ലെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി പ്രണയം തിരഞ്ഞെടുക്കപ്പെട്ടു. പ്രണയം സംവിധാനം ചെയ്ത ബ്ലെസിയാണ് മികച്ച സംവിധായകന്‍. മികച്ച ചിത്രത്തിന് 50000 രൂപയും ശില്പവും പ്രശസ്തിപത്രവും ലഭിക്കും. ഒഎന്‍വിക്ക് ചലച്ചിത്രരത്‌നം അവാര്‍ഡ് നല്‍കി ആദരിക്കും. പ്രണയത്തിലെ അഭിനയത്തിലൂടെ മോഹന്‍ലാല്‍ മികച്ച നടനും ഇന്ത്യന്‍ റുപ്പിയിലെ നായികയെ അവതരിപ്പിച്ച റീമാ കല്ലിങ്കല്‍ മികച്ച നടിയുമായി.
മികച്ച രണ്ടാമത്തെ ചിത്രമായി ആഗസ്റ്റ് സിനിമ നിര്‍മ്മിച്ച് സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടന്‍, നടി, സംവിധായകന്‍, രണ്ടാമത്തെ ചിത്രം എന്നിവയ്ക്ക് 25000 രൂപയും ശില്‍പ്പവുമാണ് അവാര്‍ഡുകള്‍.പ്രണയം,ട്രാഫിക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനത്തെ മുന്‍നിര്‍ത്തി അനൂപ് മേനോനെ മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുത്തു. ട്രാഫിക്ക്, അതേ മഴ അതേ വെയില്‍ എന്നീ ചിത്രങ്ങളിലെ അഭിനയം ലെനയെ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കി. ട്രാഫിക്കിന്റെ തിരക്കഥ രചിച്ച ബോബി-സഞ്ജയ് എന്നിവര്‍ മികച്ച തിരക്കഥാകൃത്തുക്കളായി. 
രാജീവ് ആലുങ്കല്‍ ഗാനരചനയ്ക്കും എം ജി ശ്രീകുമാര്‍ സംഗീതസംവിധാനത്തിനും അര്‍ഹരായി. (അറബിയും ഒട്ടകവും പി മാധവന്‍ നായരും) വിധു പ്രതാപ് മികച്ച ഗായകനും (ഊമക്കുയില്‍ പാടുന്നു) മഞ്ജരി മികച്ച ഗായികയുമായി. (ഉറുമി)സന്തോഷ് ശിവനാണ് മികച്ച ഛായാഗ്രാഹകന്‍ (ഉറുമി)രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്റുപ്പിയാണ് ജനപ്രിയചിത്രം. ഉറുമി, ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിന് പൃഥ്വിരാജിനെ സ്‌പെഷല്‍ ജൂറി അവാര്‍ഡിന് അര്‍ഹനാക്കി.
മറ്റ് അവാര്‍ഡുകള്‍: ബാലതാരം - മാളവിക (ഊമക്കുയില്‍ പാടുന്നു). അശ്വിന്‍ (അതേ മഴ അതേ വെയില്‍), ചിത്രസംയോജനം- ഡോണ്‍മാക്‌സ് (ചാപ്പാകുരിശ്), ശബ്ദേലഖനം -ആനന്ദബാബു (ഉറുമി), നവാഗത സംവിധായകന്‍ -സിദ്ദിഖ് ചേന്ദമംഗല്ലൂര്‍ (ഊമക്കുയില്‍ പാടുന്നു), നവാഗതപ്രതിഭ -ഷാജി എടപ്പാള്‍ (അതേ മഴ അതേ വെയില്‍)
സിനിമാരംഗത്തെ മുന്‍കാല സംഭാവനകള്‍ പരിഗണിച്ച് ജനാര്‍ദ്ദനന്‍, എന്‍ എല്‍ ബാലകൃഷ്ണന്‍, തൊടുപുഴ വാസന്തി എന്നിവരെ ചലച്ചിത്രപ്രതിഭകളായി തിരഞ്ഞെടുത്തു. ഡോ എം ഡി മനോജ് രചിച്ച 'സിനിമയുടെ അടയാളങ്ങള്‍' മികച്ച സിനിമാ പഠനഗ്രന്ഥമായി. സിനിമയുടെ സാങ്കേതികത്വം പ്രതിപാദിക്കുന്ന മികച്ച ഗ്രന്ഥമെന്ന നിലയ്ക്ക് ഡോ ഡൊമിനിക് കാട്ടൂരിന്റെ 'തിരക്കഥ' എന്ന ഗ്രന്ഥം പ്രത്യേക പരാമര്‍ശം നേടി. മികച്ച സിനിമാലേഖനമായി എഴുത്താണി മാസികയില്‍ ചാക്കോ ഡി അന്തിക്കാട് പ്രസിദ്ധീകരിച്ച 'ജനകീയ ബദല്‍ സിനിമാ നിര്‍മ്മാണം സാധ്യതകളും വെല്ലുവിളികളും' തിരഞ്ഞെടുക്കപ്പെട്ടു.
ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രം സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹമായി. ചലച്ചിത്ര പത്രപ്രവര്‍ത്തകര്‍ക്കുള്ള സി കെ സോമന്‍ അവാര്‍ഡ് മണര്‍കാട് മാത്യുവിനാണ്. 
സെപ്റ്റംബര്‍ 16ന് എറണാകുളം ഐ എം എ ഹാളില്‍ വൈകിട്ട് 5ന് അവാര്‍ഡ് വിതരണം നടത്തും. ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തേക്കിന്‍കാട് ജോസഫ്, ജനറല്‍ സെക്രട്ടറി ബാലന്‍ തിരുമല എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
 
Email
Feedback
 സിനിമ
   റെഡ് വൈനിന്റെ സംവിധായന്റെ പുതിയ ചിത്രം: മമ്മൂട്ടി നായകന്‍
...............................................................................
  മാറ്റത്തിലും മലയാള സിനിമ നഷ്ടത്തില്‍
...............................................................................
   ഒറ്റ ഫ്രെയ്മിലൊതുങ്ങാത്ത വൈവിധ്യം
...............................................................................
   നന്മയുടെ നിറദീപം; ജീവിതത്തിലും സിനിമയിലും
...............................................................................
   സന്തോഷത്തിനിടയില്‍ ദുരന്തവാര്‍ത്ത
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies