Home കായികം ചരമം പ്രവാസി Photo Gallery
 
കായികം
DATE : 2012-09-10
പാരലിമ്പിക്‌സില്‍ ചൈനയ്ക്ക് കിരീടം

 

ലണ്ടന്‍: പാരാലിമ്പിക്‌സില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ചൈന കിരീടം നേടി. 95 സ്വര്‍ണം, 71 വെള്ളി, 65 വെങ്കലം എന്നിവ ഉള്‍പ്പെടെ 231 മെഡലുകള്‍ നേടിയാണ് ചൈന ഒന്നാമതെത്തിയത്. 35 സ്വര്‍ണം, 38 വെള്ളി, 28 വെങ്കലം എന്നിവ ഉള്‍പ്പെടെ 101 മെഡലുകള്‍ നേടി റഷ്യ രണ്ടാമതും 34 സ്വര്‍ണം, 43 വെള്ളി, 43 വെങ്കലം എന്നിവ നേടിയ ആതിഥേയരായ ഇംഗ്ലണ്ട് മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 
പാരാലിമ്പിക്‌സിലെ മത്സരങ്ങളുടെ അവസാന ദിവസമായിരുന്നു ഇന്നലെ. സമാപന ചടങ്ങുകള്‍ ഇന്ന് നടക്കും. അടുത്ത പാരാലിമ്പിക്‌സ് ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് അരങ്ങേറുക.
ദക്ഷിണാഫ്രിക്കയുടെ ഓസ്‌കാര്‍ പിസ്റ്റോറിയസ് ആദ്യ വ്യക്തിഗത സ്വര്‍ണം നേടി. 400 മീറ്ററിലെ തന്റെ കിരീടം നിലനിര്‍ത്തിക്കൊണ്ടാണ് അദ്ദേഹം സുവര്‍ണനേട്ടം കൊയ്തത്. ഒളിമ്പിക് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ 80,000ത്തോളം കാണികള്‍ പകര്‍ന്നുനല്‍കിയ ഊര്‍ജംകൂടി കരുത്തുനല്‍കിയപ്പോള്‍ 400 മീറ്ററിലെ വിജയം പിസ്റ്റോറിയസിന് അനായാസമായി. 
ബ്ലേഡ് റണ്ണര്‍ എന്നറിയപ്പെടുന്ന പിസ്റ്റോറിയസിന് 100, 200 മീറ്ററുകളില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. അതേസമയം ദക്ഷിണാഫ്രിക്കയെ 4-100 മീറ്റര്‍ റിലേയില്‍ വിജയത്തിലെത്തിക്കുന്നതിന് അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. അതേസമയം 200 മീറ്ററിലെ തോല്‍വിയെ തുടര്‍ന്ന് ചാമ്പ്യനായ അലന്‍ ഒലിവിയേരയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത് പിസ്റ്റോറിയസിന് ചീത്തപ്പേരുണ്ടാക്കി. നീളം കൂടിയ ബ്ലേഡുകള്‍ ഉപയോഗിച്ചു എന്നായിരുന്നു പിസ്റ്റോറിയസിന്റെ ആരോപണം. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന രണ്ട് കാലും നഷ്ടപ്പെട്ട ആദ്യ വ്യക്തിയെന്ന റെക്കോഡ് പിസ്റ്റോറിയസ് സ്വന്തമാക്കിയിരുന്നു.
 
Email
Feedback
  കായികം
   അത്‌ലറ്റികോയ്ക്ക് കിരീടം
...............................................................................
   ഒത്തുകളി പിടിയിലായ താരങ്ങളുടെ പേരില്‍ ക്രിമനില്‍ നടപടി സ്വീകരിക്കുമെന്ന് ബി സി സി ഐ
...............................................................................
   ഗില്‍ക്രിസ്റ്റിന്റെ അവസാന മത്സരത്തില്‍ പഞ്ചാബിന് ജയം
...............................................................................
   സെറീന ഫൈനലില്‍
...............................................................................
  ബക്കാം വിരമിക്കുന്നു
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies