Home കായികം ചരമം പ്രവാസി Photo Gallery
 
കായികം
DATE : 2012-09-16
ലങ്കയെ വീഴ്ത്തി; ഇന്ത്യയുടെ ഒരുക്കം ജയത്തോടെ

 

കൊളംബോ: ട്വന്റി-20 ലോകകപ്പിന്റെ ഒരുക്കങ്ങള്‍ ഇന്ത്യ ജയത്തോടെ തുടങ്ങി. ന്യൂസിലാന്‍ഡിനെതിരെ ഒരു റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങിയതിനു ശേഷം കൊളംബോയിലെത്തിയ ഇന്ത്യന്‍ സംഘം അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ധോണിയുടെയും അഞ്ച് വിക്കറ്റെടുത്ത ഇര്‍ഫാന്‍ പത്താന്റെയും മികവില്‍ ആതിഥേയരായ ശ്രീലങ്കയെ 26 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. 
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ മുന്‍നിര തകര്‍ന്നതിനു ശേഷം രോഹിത് ശര്‍മയ്‌ക്കൊപ്പം ധോണി പടുത്തുയര്‍ത്തിയ 78 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയത്. മലിംഗയുടെ പന്ത് കൈക്കുഴയില്‍ കൊണ്ടതിനെ തുടര്‍ന്ന് ഗൗതം ഗംഭീര്‍ പിന്മാറിയപ്പോള്‍ 8.3 ഓവറില്‍ ഇന്ത്യ 4ന് 51 എന്ന നിലയിലായിരുന്നു. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് മലിംഗ ഭേദിച്ച് ശര്‍മയെ പുറത്താക്കുമ്പോള്‍ സ്‌കോര്‍ 129ല്‍ എത്തി. അവസാന നാല് ഓവറുകളില്‍ ലഭിച്ച 62 റണ്‍സ്‌കൂടിയായപ്പോള്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് ഉയര്‍ന്നു. ലങ്കയ്‌ക്കെതിരെ ഇന്ത്യയുടെ മുന്‍നിര തകര്‍ന്നടിയുകയായിരുന്നു. റെയ്‌ന(12), സെവാഗ്(12) എന്നിവര്‍ കുലശേഖരടുയെ പന്തില്‍ ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. കൊഹ്‌ലി(8) നുവാന്‍ കുലശേഖരയുടെ പന്തില്‍ മുനവീരയ്ക്ക് ക്യാച്ച് നല്‍കിയപ്പോള്‍ യുവരാജ്(11) ഹെറാത്തിന്റെ പന്തില്‍ സംഗക്കാരയ്ക്കും പിടിനല്‍കി. തുടര്‍ന്നാണ് ശര്‍മയും ധോണിയും തകര്‍ത്താടിയത്. 26 പന്തിലാണ് ശര്‍മ 37 റണ്‍സെടുത്തത്. ധോണിയുടെ അപരാജിത മുന്നേറ്റമാണ് പരാജയഭീതിയിലായ ഇന്ത്യയെ രക്ഷിച്ചത്. നാല് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 42 പന്തിലാണ് ധോണി 55 റണ്‍സെടുത്തത്. 
മധ്യനിര നടത്തിയ ചെറുത്തുനില്‍പ്പ് ഒഴിവാക്കിയാല്‍ ലങ്കന്‍ ബാറ്റിംഗ് നിരയും നിരാശപ്പെടുത്തി. പിച്ചിലെ ബൗണ്‍സ് പ്രയോജനപ്പെടുത്താന്‍ ഇര്‍ഫാന്‍ പത്താന് കഴിഞ്ഞതും ഇന്ത്യയുടെ വിജയത്തിന് അടിസ്ഥാനമായി. സംഗക്കാരയാണ്(32) ലങ്കന്‍ ഇന്നിംഗ്‌സില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. അജാന്ത മെന്‍ഡിസ്(26), തിരിമന്നെ(24), ഏഞ്ചലോ മാത്യൂസ്(16), തിസാര പെരേര(10) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ ഇരട്ടയക്കം കണ്ടത്. അവസാന മൂന്ന് വിക്കറ്റുകള്‍ റണ്‍സൊന്നുമെടുക്കാതെയാണ് അവര്‍ക്ക് നഷ്ടമായത്. എല്‍ ബാലാജി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഒരിടവേളക്കുശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലക്ക് തിരിച്ചെത്തിയ ഹര്‍ഭജന്‍ സിംഗിനും ഒരു വിക്കറ്റ് ലഭിച്ചു.
 
Email
Feedback
  കായികം
   പിടിയിലായ കളിക്കാരുമായുള്ള കരാറുകള്‍ രാജസ്ഥാന്‍ റദ്ദാക്കി മറാത്താ നടി താനല്ലെന്ന് ക്രാന്
...............................................................................
   തുല്യ ശക്തികളുടെ പോരാട്ടം
...............................................................................
   കളിക്കാരുടെ സുരക്ഷ ശക്തമാക്കി
...............................................................................
  ഫര്‍ഗൂസണ് വികാര നിര്‍ഭരമായ യാത്രയയപ്പ് വെസ്റ്റ് ബ്രോംവിച്ച് യുണൈറ്റഡിനെ സമനിലയില്‍ തളച്ച
...............................................................................
   ബെക്കാം ബൂട്ടഴിച്ചു
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies