മുംബൈ : പുതിയ പണ-വായ്പാ നയമനുസരിച്ച് ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനാനുപാതം 0.25 ശതമാനം കണ്ട് കുറച്ചു. ഈ നടപടി മൂലം ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ല. ഇത് പ്രതീക്ഷയ്ക്ക് വിപരീതമായി നിരാശാജനകമായ നടപടിയെന്ന് ധനകാര്യ വൃത്തങ്ങള്‍ വിലയിരുത്തുന്നു. ഉയര്‍ന്ന നാണ്യപ്പെരുപ്പതോതാണ് വായ്പാനിരക്ക് കുറയ്ക്കുന്നതിന് നിന്ന് പ്രതിബന്ധമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മധ്യകാല നയത്തിന്റെ ഭാഗമായി രാജ്യത്തെ ബാങ്കിംഗ് മേഖലയിലേക്ക് 17,000 കോടി രൂപ അധികമായി എത്തും. ഉല്‍പാദന മേഖലയില്‍ ഇത് കൂടുതല്‍ വായ്പാ ലഭ്യത ഉറപ്പുവരുത്തുമെന്ന് കണക്കാക്കപ്പെടുന്നു.
കരുതല്‍ ധനാനുപാതത്തില്‍ കുറവു വരുത്തിയെങ്കിലും ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പകളുടെ നിരക്ക് മാറ്റം കൂടാതെ എട്ടുശതമാനമായി തുടരും. പുതിയ കരുതല്‍ ധനാനുപാതം 4.5 ശതമാനമായിരിക്കും. ബാങ്കുകളില്‍ നിന്നും അധികധനം റിസര്‍വ് ബാങ്ക് വായ്പയെടുക്കുന്ന റിവേഴ്‌സ് റിപ്പോ നിരക്കും മാറ്റം കൂടാതെ ഏഴുശതമാനമായി തുടരും.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പ്രതിഫലനങ്ങള്‍ വിലയിരുത്തപ്പെടുന്നതേയുള്ളൂ. ഡീസല്‍വില വര്‍ധനവ് നാണ്യപ്പെരുപ്പത്തിലേക്ക് നയിക്കുമെന്ന വിലയിരുത്തലാണ് പലിശനിരക്കുകള്‍ കുറയ്ക്കാനുള്ള റിസര്‍വ് ബാങ്കിന്റെ വിമുഖതയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
|