Home കായികം ചരമം പ്രവാസി Photo Gallery
 
സംസ്കാരം
DATE : 2012-09-19
ലളിതകലാ അക്കാദമി പുരസ്‌ക്കാരങ്ങളും പ്രദര്‍ശനവും

 

തൃശൂര്‍ : കേരള ലളിതകലാ അക്കാദമിയുടെ 2013 ലെ സംസ്ഥാന വാര്‍ഷിക കലാപ്രദര്‍ശനത്തിനും പുരസ്‌ക്കാരങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെടുവാനുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു. പെയിന്റിംഗ്, ഡ്രോയിംഗ്, ഗ്രാഫിക് പ്രിന്റ്, ശില്‍പം എന്നീ വിഭാഗങ്ങളില്‍ വരുന്ന കലാസൃഷ്ടികളാണ് സ്വീകരിക്കുക.
15,000/- രൂപയുടെ അഞ്ച് സ്റ്റേറ്റ് അവാര്‍ഡുകള്‍ക്ക് പുറമെ 5,000/- രൂപയുടെ അഞ്ച് ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരങ്ങളും 3,000/- രൂപയുടെ അഞ്ച് സ്‌പെഷ്യല്‍ മെന്‍ഷന്‍ പുരസ്‌ക്കാരങ്ങളും (കലാവിദ്യാര്‍ഥികള്‍ക്ക്) ഉണ്ടായിരിക്കുന്നതാണ്. മികച്ച പ്രകൃതി ചിത്രങ്ങള്‍ക്കും ഛായാചിത്രങ്ങള്‍ക്കും പ്രത്യേക സ്വര്‍ണ്ണമെഡല്‍ എന്‍ഡോവ്‌മെന്റുകളും നല്‍കുന്നതാണ്.
സംസ്ഥാന പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 2011 ന് ശേഷം രചിച്ച മൂന്ന് കലാസൃഷ്ടികളുടെ 10 ഇഞ്ച് (25 സെ മീ) നീളവും ആനുപാതിക വീതിയും വരുന്ന ഫോട്ടോഗ്രാഫുകള്‍, കലാസൃഷ്ടിയുടെ നീളം, വീതി (ശില്‍പങ്ങളുടെ കാര്യത്തില്‍ തറവിസ്താരവും ഉയരവും) മാധ്യമം, കലാസൃഷ്ടിയുടെ പേര് തുടങ്ങിയ വിശദാംശങ്ങളും കലാകാരന്റെ ലഘുജീവ ചരിത്രക്കുറിപ്പും പൂര്‍ണ മേല്‍വിലാസവും (ഫോണ്‍ നമ്പറടക്കം) രേഖപ്പെടുത്തി 2012 നവംബര്‍ 30-ാം തീയതിയ്ക്കകം 'സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍ -20' എന്ന മേല്‍വിലാസത്തില്‍ അയയ്ക്കുവാന്‍ അഭ്യര്‍ഥിക്കുന്നു. കവറിനു പുറത്ത് 'സംസ്ഥാന പ്രദര്‍ശനം -2013' എന്ന് രേഖപ്പെടുത്തണം. ഫോട്ടോഗ്രാഫുകള്‍ തിരികെ ലഭിക്കുവാന്‍ സ്വന്തം മേല്‍വിലാസമെഴുതി മതിയായ സ്റ്റാമ്പ് പതിച്ച കവര്‍ കൂടി ഇതോടൊപ്പം അയയ്ക്കുക.
പ്രദര്‍ശനത്തിനുള്ള പ്രാഥമിക തിരഞ്ഞെടുപ്പിന് ശേഷം അര്‍ഹരായ കലാകാരന്മാരെ വിവരം അറിയിക്കുന്നതാണ്. പ്രാഥമിക തിരഞ്ഞെടുപ്പില്‍ വിജയികളായ എല്ലാവരുടെയും കലാസൃഷ്ടികള്‍ സംസ്ഥാന പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതാണ്. അവര്‍ തങ്ങളുടെ കലാസൃഷ്ടികള്‍ നിലവാരത്തോടെ ഫ്രെയിം ചെയ്ത് പ്രദര്‍ശനത്തിന് സജ്ജമായ രീതിയില്‍ 15 ദിവസത്തിനകം പൂരിപ്പിച്ച എന്‍ട്രിഫോം സഹിതം അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ എത്തിക്കണം. തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കലാകാരന്മാര്‍ എന്‍ട്രിഫീസ് 50 രൂപ (വിദ്യാര്‍ഥികള്‍ക്ക് 20 രൂപ) ആ സമയത്ത് ഗ്യാലറിയില്‍ അടക്കേണ്ടതാണ്.
 
Email
Feedback
 സംസ്കാരം
  ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
...............................................................................
   പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്
...............................................................................
  സംഗീതം തന്നെ ജീവിതം
...............................................................................
   ആഴക്കടലിന്റെ തോഴി
...............................................................................
  എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies