Home കായികം ചരമം പ്രവാസി Photo Gallery
 
സംസ്കാരം
DATE : 2012-09-20
തെരഞ്ഞെടുത്ത നാടകങ്ങള്‍ക്ക് ലക്ഷം രൂപ സബ്‌സിഡി

 

തൃശൂര്‍ : കേരള സംഗീത നാടക അക്കാദമി സെപ്തംബര്‍ 3 മുതല്‍ 11 വരെ കൊല്ലത്തും 12 മുതല്‍ 18 വരെ കോഴിക്കോടും സംഘടിപ്പിച്ച മേഖല നാടകമത്സരത്തില്‍ നിന്നും സംസ്ഥാന അമേച്വര്‍ നാടകമത്സരത്തിലേക്ക് ആറ് നാടകങ്ങള്‍ തെരഞ്ഞെടുത്തു. ഉര്‍വരസംഗീതം( കലാപാഠശാല ആറങ്ങോട്ടുകര,തൃശൂര്‍),
   തുപ്പല്‍ മത്സ്യം (സ്വരലയ സാംസ്‌കാരിക സമിതി, മുഖത്തല കൊല്ലം.), അന്ധത(സെന്‍ട്രല്‍ ആര്‍ട്ട്‌സ് ക്ലബ്ബ്, വെള്ളൂര്‍  കണ്ണൂര്‍.) ജിന്ന് കൃസ്ണന്‍( യുവ ഭാവന ആര്‍ട്ട്‌സ്& സ്‌പോര്‍ട്ട്‌സ് ക്ലബ്ബ്,അരീക്കോട് - മലപ്പുറം.)കിഴവനും കടലും  (റിമമ്പറന്‍സ് തിയേറ്റര്‍ ഗ്രൂപ്പ്, ബേപ്പൂര്‍ കോഴിക്കോട്) ഒരു സദാചാരകാലത്ത് (പ്രകാശ് കലാകേന്ദ്രം, നീരാവില്‍  കൊല്ലം)എന്നീ നാടകങ്ങളാണ്  തെരഞ്ഞെടുത്തത്. അക്കാദമിയില്‍ ലഭിച്ച 63 രചനകളില്‍ നിന്നും തെരഞ്ഞെടുത്ത 15 നാടകങ്ങളാണ് മേഖലാമത്സരങ്ങളില്‍ മാറ്റുരച്ചത്. ശ്രീജിത്ത് രമണന്‍, സുധീര്‍ പരമേശ്വരന്‍, ജ്യോതിഷ്. എം ജി എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് നാടകങ്ങള്‍ തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത ആറ് നാടകങ്ങള്‍ക്ക് സംഗീത നാടക അക്കാദമി ഒരു ലക്ഷം രൂപ സബ്‌സിഡി നല്‍കുന്നതാണ്. സംസ്ഥാന അമേച്വര്‍ നാടക മത്സരം ഒക്‌ടോബര്‍ 8 മുതല്‍ 13 വരെ തൃശൂര്‍ അക്കാദമി തിയറ്ററില്‍ അരങ്ങേറുമെന്ന് സെക്രട്ടറി ഡോ.പി വി കൃഷ്ണന്‍ നായര്‍ അറിയിച്ചു.
 
Email
Feedback
 സംസ്കാരം
  ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
...............................................................................
   പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്
...............................................................................
  സംഗീതം തന്നെ ജീവിതം
...............................................................................
   ആഴക്കടലിന്റെ തോഴി
...............................................................................
  എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies