Home കായികം ചരമം പ്രവാസി Photo Gallery
 
കേരളം
DATE : 2012-09-21
കള്ള് നിരോധിക്കണമെന്ന ഹൈക്കോടതി പരാമര്‍ശം നിര്‍ഭാഗ്യകരം: മദ്യവ്യവസായ തൊഴിലാളി ഫെഡറേഷന്‍

 

കോട്ടയം: വീര്യം കുറഞ്ഞ ബിയര്‍ വില്‍ക്കുന്ന സാഹചര്യത്തില്‍ കള്ള് എന്തിനാണ് വില്‍ക്കുന്നതെന്നും കള്ള് നിരോധിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ധീരമായി ആലോചിക്കണമെന്നുമുള്ള ഹൈക്കോടതിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്ന് കേരള സംസ്ഥാന മദ്യവ്യവസായ തൊഴിലാളി ഫെഡറേഷന്‍ (എ ഐ ടി യു സി) സംസ്ഥാന പ്രസിഡന്റ് പി രാജു എക്‌സ് എം എല്‍ എയും ജനറല്‍ സെക്രട്ടറി ആര്‍ സുശീലനും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കള്ള് വ്യവസായം അറിയ പ്പെടുന്ന പരമ്പരാഗത വ്യവസായങ്ങളില്‍ ഒന്നാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ വ്യവസായവുമായി ബന്ധപ്പെട്ട് പ്രത്യക്ഷവും പരോക്ഷവുമായി ഒരു ലക്ഷം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.
   തൊഴിലില്ലായ്മ രൂക്ഷമായി അനുഭവപ്പെടുന്ന കേരളത്തില്‍ ഉള്ള തൊഴില്‍ ഇല്ലാതാക്കാനുള്ള നീക്കം ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
     വ്യാജകള്ള് വിതരണം തടയുന്നതിനും ശുദ്ധമായ കള്ള് ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
   വീര്യം കൂടിയ വിദേശ മദ്യവില്‍പ്പന കുറച്ചുകൊണ്ട് വീര്യം കുറഞ്ഞ കള്ള് വില്‍പ്പന പോഷിപ്പിക്കണമെന്നുമുള്ള ഉദയഭാനു കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കത്തതിലുള്ള ബന്ധപ്പെട്ടവരുടെ താല്പര്യകുറവ് പ്രതിഷേധാര്‍ഹമാണ്.
    കളള് വ്യവസായത്തിനെതിരെയുള്ള പല ഭാഗത്തു നിന്നുള്ള നീക്കങ്ങളെ ചില സ്വാര്‍ത്ഥ താല്പര്യക്കാരുടെ ഇടപെടലുകളായി മാത്രമേ കാണാന്‍ കഴിയുക യുള്ളുവെന്നും ഫെഡറേഷന്‍ നേതാക്കള്‍ വ്യക്തമാക്കി.
 
Email
Feedback
 കേരളം
   അട്ടപ്പാടിയിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടി
...............................................................................
  പരിസ്ഥിതിക്ക് ചേരാത്ത വികസനം ആപത്ത്: മുഖ്യമന്ത്രി
...............................................................................
  മണപ്പുറം സമരം: അസി.ലേബര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച്
...............................................................................
   രമേശിന്റെ പ്രസ്താവന: ഒഴിഞ്ഞുമാറി മുഖ്യമന്ത്രി
...............................................................................
  മണപ്പുറം സമരം: അസി.ലേബര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച്
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies