Home കായികം ചരമം പ്രവാസി Photo Gallery
 
സംസ്കാരം
DATE : 2012-09-22
ജനാധിപത്യത്തില്‍ തുല്യത നഷ്ടമാകുന്നു: ബ്രൂസ് പെറ്റി

 

തിരുവനന്തപുരം: ജനാധിപത്യ സംവിധാനത്തില്‍ തുല്യതയുടെ അശം നഷ്ടമാകുന്നുവെന്ന് ലോക പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ആനിമേഷന്‍ ഓസ്‌കാര്‍ ജേതാവുമായ ബ്രൂസ് പെറ്റി. കാര്‍ട്ടൂണിസ്റ്റുകള്‍ പോലും ജനാധിപത്യ സമുഹത്തില്‍ തിരസ്‌കരിക്കരിക്കപ്പെടുകയാണ.് അച്യുതമേനോന്‍ ഫൗണ്ടേഷനും സെന്റര്‍ ഫോര്‍ കോമിക് ആര്‍ട്‌സും സംയുക്തമായി തൈക്കാട് മാനേജ്‌മെന്റ് സ്റ്റഡി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സി അച്യുതമേനോന്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തില്‍ പണമുള്ളവനാണ് ഭരണത്തെ നിയന്ത്രിക്കുന്നത്. ഇതാണ് ജനാധിപത്യത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടതിനു കാരണം.അതുകൊണ്ട് തുല്യത ലഭിക്കുന്നില്ല. ഇതേ പ്രശ്‌നം തന്നെയാണ് ഇറാനിലെ കാര്‍ട്ടൂണിസ്റ്റുകളും അനുഭവിക്കുന്നത്. വളരെ ശക്തിയേറിയ ആയുധമായതുകൊണ്ടു തന്നെ എവിടേയും കാര്‍ട്ടൂണുകളെ അടിച്ചമര്‍ത്താനുള്ള പ്രവണത നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.അച്യുതമേനോന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ.കെ രാമന്‍പിള്ള അധ്യക്ഷനായിരുന്നു. 
 ഇവിടെ നടന്ന പരിപാടിയില്‍ ബ്രൂസ് പെറ്റിയ്ക്ക് ഓസ്‌കാര്‍ നേടികൊടുത്ത ലീഷര്‍ എന്ന ആനിമേഷന്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. 2008ല്‍ പ്രസിദ്ധീകരിച്ച പ്രറ്റി പാരലല്‍ വേള്‍ഡ് എന്ന ബ്രൂസ് പെറ്റിയുടെ പുസ്തകത്തില്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണുകള്‍ മുതല്‍ തെരുവ് കാര്‍ട്ടൂണുകള്‍ വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട.്
 
Email
Feedback
 സംസ്കാരം
  ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
...............................................................................
   പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്
...............................................................................
  സംഗീതം തന്നെ ജീവിതം
...............................................................................
   ആഴക്കടലിന്റെ തോഴി
...............................................................................
  എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies