Home കായികം ചരമം പ്രവാസി Photo Gallery
 
ബിസിനസ്
DATE : 2012-09-24
ഓഹരി വിപണി നേട്ടത്തില്‍

 

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം വാരവും നേട്ടം ആവര്‍ത്തിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക പരിഷ്‌ക്കാര നടപടികളില്‍ ആവേശഭരിതരായ  വിദേശ ധനകാര്യ ഫണ്ടുകള്‍ വന്‍ തോതില്‍ ഓഹരികള്‍ വാങ്ങിയതാണ് സെന്‍സെക്‌സിനെ വീണ്ടും ഉയരങ്ങളിലേയ്ക്ക് നയിച്ചത്. വിപണനം നടന്ന നാലില്‍ രണ്ടു നാള്‍ സൂചിക നേട്ടം ഉറപ്പിച്ചപ്പോള്‍ രണ്ടു ദിവസം വില്‍പ്പന സമ്മര്‍ദ്ദത്തില്‍ താഴ്ന്നു. സാമ്പത്തിക പരിഷ്‌ക്കരണ തുടര്‍ നീക്കങ്ങളും നിഫ്റ്റി ഫ്യൂച്ചേഴസ്  സെപ്തംബര്‍ സീരീസ് സെറ്റില്‍മെന്റിനോടനുബന്ധിച്ച ചാഞ്ചാട്ടങ്ങളും ഈ വാരം വിപണിയുടെ ഗതി നിര്‍ണയത്തില്‍ സ്വാധീനം ചെലുത്തും.
ചെറുകിട വില്‍പ്പന, വ്യോമയാനം, വാര്‍ത്താവിനിമയം എന്നീ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം  ഉയര്‍ത്തിയ ആവേശത്തില്‍ തിങ്കളാഴ്ച ശക്തമായ മുന്നേറ്റം കാഴ്ചവെച്ച വിപണിയ്ക്ക് ചൊവ്വാഴ്ച ആ നേട്ടം ആവര്‍ത്തിക്കാനായില്ല. സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ പേരില്‍ ഘടക കക്ഷികളില്‍ നിന്ന് യു പി എ സര്‍ക്കാര്‍ അഭിമുഖീകരിച്ച ഭീഷണിയും യൂറോ മേഖലയിലെ പ്രതിസന്ധിയും  നാണ്യപ്പെരുപ്പം വര്‍ധിച്ചതും വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ഉളവാക്കി. ബുധനാഴ്ച ഗണേശ ചതുര്‍ത്ഥി കാരണം അവധിയായിരുന്നു. വ്യാഴാഴ്ചയും ഓഹരി വ്യാപാര രംഗത്തെ തളര്‍ച്ച തുടര്‍ന്നു. വിദേശ വായ്പകളുടെ നികുതി  നിരക്ക്  കുറച്ചുകൊണ്ടുള്ള  ധനമന്ത്രിയുടെ പ്രഖ്യാപനം വാരാന്ത്യം വിപണിയില്‍ അതിശക്തമായ  കുതിപ്പുളവാക്കി. അന്ന് സൂചിക 400 പോയിന്റിനു മുകളില്‍ സ്വന്തമാക്കി. വാരാന്ത്യം സെന്‍സെക്‌സ് 288.56 പോയിന്റ് പ്രതിവാര നേട്ടത്തില്‍ 18753 ല്‍ ക്ലോസ് ചെയ്തു. 2011 ജൂലൈ യ്ക്കു  ശേഷം വിപണിയുടെ ഏറ്റവും ആകര്‍ഷകമായ ക്ലോസിങ്ങാണിത്. നിഫ്റ്റി 114 പോയിന്റ് ഉയര്‍ന്ന്  5692 ല്‍ വിപണനം അവസാനിപ്പിച്ചു. മിഡ് കാപ്പ്, സ്‌മോള്‍ കാപ്പ് സൂചികകള്‍ 3 ശതമാനം മുന്നേറി.  
രാജ്യാന്തര വിപണിയില്‍ ഡോളറിനുണ്ടായ ക്ഷീണവും  ആഭ്യന്തര തലത്തിലേയ്ക്കുള്ള ഡോളറിന്റെ കൂത്തൊഴുക്കും വിനിമയ വിപണിയില്‍ രൂപയെ നാലു മാസത്തിനിടയിലെ ഉയര്‍ന്ന തലത്തില്‍ എത്തിച്ചു. ജൂണ്‍ മാസത്തില്‍  57.32 വരെ താഴ്ന്നിറങ്ങിയ രൂപ  53.37 ലേയ്ക്ക്  ഉയര്‍ന്നു. രൂപയുടെ കുതിപ്പ് ശക്തമാകുമെന്നാണ് കണക്കാക്കുന്നത്.      
സെന്‍സെക്‌സിലെ 30 ഓഹരികളില്‍ 20 എണ്ണവും കഴിഞ്ഞ വാരം  വിജയം കൊയ്തു. 14.6 ശതമാനം  മുന്നേറിയ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവറാണ്  പിന്നിട്ട വാരത്തില്‍ ഏറ്റവും മികച്ച നേട്ടം ഉറപ്പു വരുത്തിയത്. സെക്ടറല്‍ വിഭാഗത്തില്‍ 8.8 ശതമാനം ഉയര്‍ന്ന റിയാലിറ്റി സെക്ടറാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. ബാങ്കെക്‌സ്, കാപ്പിറ്റല്‍ ഗുഡ്‌സ്, ഓട്ടോ സെക്ടറുകള്‍ എന്നിവയിലും  നിക്ഷേപ താല്‍പര്യം ശക്തമായിരുന്നു. ഐ ടി സി, ടി സി എസ്, ഡോ റെഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍, വിപ്രോ തുടങ്ങിവയെ നിക്ഷേപകര്‍ കൈവിട്ടു.  ആര്‍ ബി ഐ യുടെ കഴിഞ്ഞ വാരത്തിലെ സാമ്പത്തിക അവലോകന യോഗം വായ്പാ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. ബാങ്കുകളുടെ കരുതല്‍ ധനാനുപാതം 25 ബേസിസ് പോയിന്റ് കുറച്ചു 4.5 ശതമാനമാക്കി. ഫാര്‍മ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതിനുള്ള നീക്കം  ഈ ഓഹരികളിലെ നിക്ഷേപ താല്‍പര്യം ശക്തമാക്കി. സംസ്ഥാന വൈദ്യുതി ബോര്‍ഡുകളുടെയും വൈദ്യുതി വിതരണ കമ്പനികളുടെയും കടബാധ്യതകള്‍ എഴുതി തള്ളാനുള്ള കേന്ദ്ര നീക്കം  ഊര്‍ജ ഓഹരികളുടെ തിളക്കം വര്‍ധിപ്പിച്ചു. പഞ്ചസാരയുടെ സബ്‌സിഡി കുറയ്ക്കാനുള്ള നീക്കം പഞ്ചസാരമില്ലുകളുടെ ഓഹരി നിരക്ക് ഉയര്‍ത്തി. 
വന്‍ കുതിപ്പുകള്‍ക്ക് ശേഷം യു എസ് ഓഹരി വിപണികള്‍ അല്‍പ്പം തളര്‍ച്ചയിലാണ്. ഉത്തേജക പദ്ധതികള്‍ക്ക് സാമ്പത്തിക മേഖലയില്‍ കാര്യമായ മുന്നേറ്റം കാഴ്ചവെയ്ക്കാനാകുമോയെന്ന ആശങ്കയാണ്  യു എസ് സൂചികകളെ അല്‍പ്പം തളര്‍ത്തിയത്.  എസ് ആന്റ് പി വാരാന്ത്യം 1460 ലും ഡൗ ജോണ്‍സ് 13580 ലും നാസ്ഡാക്ക് 3180 ലും വിപണനം അവസാനിപ്പിച്ചു.
 
Email
Feedback
 ബിസിനസ്
   ഇലക്ട്രിക് വാഹനങ്ങളുടെ സബ്‌സിഡി കേന്ദ്രം തീരുമാനം നീട്ടുന്നു
...............................................................................
   പണപ്പെരുപ്പം കുറഞ്ഞു: പലിശ കുറച്ചേക്കും
...............................................................................
   കാര്‍, ബൈക്ക് വില്‍പ്പന കുറയുന്നു; സ്‌കൂട്ടര്‍ വില്‍പ്പനയില്‍ കുതിപ്പ്
...............................................................................
   അക്ഷയതൃതീയ സ്വര്‍ണ വിപണിയില്‍ ആശങ്ക
...............................................................................
  എസ്.ബി.ടിയുടെ അറ്റാദായത്തില്‍ മികച്ച വര്‍ദ്ധന
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies