Home കായികം ചരമം പ്രവാസി Photo Gallery
 
Latest News
DATE : 2012-09-24
മില്‍മ പാല്‍വില കൂട്ടാനൊരുങ്ങുന്നു

 

പി എസ് രശ്മി
കൊച്ചി: വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന സാധാരണക്കാരന് ദുരിതമേകി മില്‍മയും വില വര്‍ധനയ്‌ക്കൊരുങ്ങുന്നു. കാലിത്തീറ്റയുടെ വിലയിലുണ്ടായ വര്‍ധനയ്ക്കുപിന്നാലെ ഡീസല്‍വിലയും കുതിച്ചുയര്‍ന്നതിനെതുടര്‍ന്നാണ് പാല്‍വില വര്‍ധിപ്പിക്കാന്‍ മില്‍മ തയ്യാറെടുക്കുന്നത്. ഈമാസം 27ന് തിരുവനന്തപുരത്ത് നടക്കുന്ന മില്‍മ സംസ്ഥാനഭരണ സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും. 2011 സെപ്തംബറിലാണ് മില്‍മ അവസാനമായി വിലകൂട്ടിയത്.
നിലവില്‍ മഞ്ഞകവറിലുള്ള ഡബിള്‍ടോണ്‍ പാലിന് ലിറ്ററിന് 27 രൂപയും പായ്ക്കറ്റിന് 13.50 രൂപയുമാണ്. പിങ്ക്കളര്‍ കവറിലുള്ള  പാലിന് ലിറ്ററിന് മുപ്പത് രൂപയും പായ്ക്കറ്റിന് 15 രൂപയുമാണ് വില.
കാലിത്തീറ്റ വിലവര്‍ധനയെ തുടര്‍ന്ന് പാല്‍വില വര്‍ധനയിലേക്ക് നീങ്ങാതിരുന്ന മില്‍മയ്ക്ക് ഡീസല്‍വില വര്‍ധനയാണ് തിരിച്ചടിയായത്. ഡീസല്‍വില ഒരു രൂപ കൂട്ടുമ്പോള്‍ ഒരു ലിറ്റര്‍ പാലിന്റെ ഉത്പാദനചിലവില്‍ 10 പൈസയുടെ വര്‍ധനയാണ് മില്‍മയ്ക്കുണ്ടാകുന്നത്.
അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവുമൂലമുണ്ടാകുന്ന ക്ഷാമമാണ് കാലിത്തീറ്റ വിലവര്‍ധനയ്ക്കിടയാക്കിയത്. ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ്‌വര്‍ധനയുണ്ടാകുന്നതോടെ കാലിത്തീറ്റ വില ഇനിയും കൂടാനാണ് സാധ്യതയെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. ഇത് ക്ഷീരകര്‍ഷകര്‍ക്ക് ദുരിതമാകും. കാലിത്തീറ്റ ചാക്കിന് സ്വകാര്യകമ്പനികളുടേതിന് 850 രൂപയും സര്‍ക്കാര്‍ കമ്പനികളുടേതിന് 650 രൂപയുമാണ് വില. ഒരുകിലോ കാലിത്തീറ്റയില്‍തന്നെ 20 രൂപയുടെ വര്‍ധനയാണ് മൂന്നുമാസത്തിനിടെ ഉണ്ടായിട്ടുള്ളത്. ഇതേ തുടര്‍ന്ന് മില്‍യുടെ പാല്‍ സംഭരണത്തില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പാല്‍വില കൂട്ടുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് മില്‍മ അധികൃതര്‍ പറയുന്നു. പാല്‍വില വര്‍ധിക്കുന്നതോടെ അനുബന്ധ ഉത്പന്നങ്ങളായ തൈര്, വെണ്ണ, നെയ്യ് എന്നിവയ്ക്കും വില വര്‍ധിക്കും.
പാല്‍വില വര്‍ധിപ്പിക്കുകയെന്നതുമാത്രമാണ് മില്‍മയ്ക്കുമുന്നിലുള്ള ഏക പോംവഴിയെന്ന് മില്‍മ എറണാകുളം മേഖലാ ചെയര്‍മാന്‍ എം ടി ജയന്‍ 'ജനയുഗ'ത്തോട് പറഞ്ഞു. 
കാലിത്തീറ്റ വിലവര്‍ധന ക്ഷീരകര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് സംസ്‌കരണചിലവിലും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജിനത്തിലുമുണ്ടാകുന്ന വര്‍ധനയുംകൂടിയാകുമ്പോള്‍ വില കൂട്ടാതെ മുന്നോട്ടുപോവുക ബുദ്ധിമുട്ടാണ്. മില്‍മയുടെ സംസ്ഥാന ഭരണസമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
 
Email
Feedback
 Latest News
   കുംഭകോണ ഘോഷയാത്രകള്‍ മറച്ച് മന്‍മോഹന്റെ നേട്ടപ്പട്ടിക വരുന്നു!
...............................................................................
   അറസ്റ്റ് ചെറുക്കാന്‍ ശ്രീശാന്ത് ശ്രമിച്ചു
...............................................................................
   ലിക്ക് ഊഷ്മള വരവേല്‍പ്പ് ബന്ധങ്ങള്‍ക്ക് പുതു ഉണര്‍വ് പകരും
...............................................................................
   പഞ്ചായത്ത് തെരഞ്ഞെടുപ്പ പഞ്ചാബില്‍ 70% പോളിങ്
...............................................................................
   കയര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies