Home കായികം ചരമം പ്രവാസി Photo Gallery
 
സംസ്കാരം
DATE : 2010-07-25
പിതാവ്‌ നല്‍കിയ പ്രചോദനം; സുനില്‍ ജോസഫ്‌ ലിംകാബുക്കിലേക്ക്‌

പീരുമേട്‌: ചെറുപ്പത്തില്‍ പിതാവ്‌ നല്‍കിയ പ്രചോദനം സുനില്‍ ജോസഫിന്‌ ലിംകാബുക്കില്‍ സ്ഥാനം നേടിക്കൊടുത്തു. വിവിധ രാജ്യങ്ങളിലെ റീച്ചാര്‍ജ്‌ കൂപ്പണുകളും സിംകാര്‍ഡുകളും ശേഖരിച്ചാണ്‌ പീരുമേട്‌ എസ്‌ കോട്ടേജില്‍ സുനില്‍ ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍ ഇടംനേടിയത്‌.
പീരുമേട്‌ എസ്‌ബിടി ശാഖയിലെ ഉദ്യോഗസ്ഥനായിരുന്ന പിതാവ്‌ ജോസഫാണ്‌ ചെറുപ്പത്തില്‍ സ്റ്റാമ്പ്‌ ശേഖരിക്കാന്‍ പ്രേരിപ്പിച്ചത്‌. പിന്നീട്‌ വിവിധ രാജ്യങ്ങളിലെ സിംകാര്‍ഡുകളിലേക്കും റീച്ചാര്‍ജ്‌ കൂപ്പണുകളിലേക്കും ശ്രദ്ധ തിരിയുകയായിരുന്നു. 1977 മുതലാണ്‌ ശേഖരണം ആരംഭിച്ചത്‌. നിലവില്‍ 78 രാജ്യങ്ങളിലെ 7757 കാര്‍ഡുകളാണ്‌ ശേഖരത്തിലുള്ളത്‌. ഇതില്‍ 127 സിം കാര്‍ഡുകളും 509 ചിപ്പ്‌ കാര്‍ഡുകളും ഉള്‍പ്പെടും.
വിദേശരാജ്യങ്ങളിലുള്ള ബന്ധുക്കളും സുഹൃത്തുക്കളുമാണ്‌ കാര്‍ഡ്‌ ശേഖരണത്തിന്‌ സഹായിച്ചത്‌. ബിസിനസ്‌ ആവശ്യങ്ങള്‍ക്കായി നടത്തിയ വിദേശയാത്രകളും തുണയായി. ത്രിമാനരീതിയിലുള്ള സിംഗപ്പൂര്‍, മലേഷ്യന്‍ കാര്‍ഡുകളും താജ്‌മഹലിന്റെ ചിത്രം ആലേഖനം ചെയ്‌ത ഇംഗ്ലണ്ട്‌, ജര്‍മ്മനി, ബഹറിന്‍, ഇറ്റലി, തായ്‌ലന്‍ഡ്‌ രാജ്യങ്ങളിലെ കാര്‍ഡുകളും ബോളിവുഡ്‌ എന്നീ താരങ്ങളായ സല്‍മാന്‍ ഖാന്‍, ഋത്വിക്‌ റോഷന്‍, ഐശ്വര്യാ റായ്‌, പ്രീതി സിന്റ എന്നിവരുടെ ചിത്രങ്ങളുള്ള അമേരിക്ക, സിംഗപ്പൂര്‍, മലേഷ്യ കാര്‍ഡുകളും സുനിലിന്റെ ശേഖരത്തില്‍ ഇടംപിടിച്ചിട്ടുണ്ട്‌.
പീരുമേട്‌ ഭാരത്‌ ഗ്യാസ്‌ ഏജന്‍സി മാനേജരായി ജോലി ചെയ്യുന്ന 41 കാരനായ സുനിലിന്റെ ഭാര്യ അധ്യാപികയായ ഷീനയും കാര്‍ഡ്‌ ശേഖരണത്തിന്‌ പ്രോത്സാഹനം നല്‍കി. ക്രിസ്റ്റോ, ക്രസ്റ്റിന്‍ എന്നിവരാണ്‌ മക്കള്‍.
കയ്യില്‍കിട്ടുന്ന കാര്‍ഡുകളെക്കുറിച്ച്‌ ഗഹനമായ പഠനവും സുനില്‍ നടത്താറുണ്ട്‌. ആദ്യത്തെ സിംകാര്‍ഡ്‌ പുറത്തിറങ്ങിയത്‌ ഇറ്റലിയില്‍ 1976 ലാണെന്നും നിലവില്‍ ലോകത്ത്‌ 200 രാജ്യങ്ങളില്‍ ഫോണ്‍ കാര്‍ഡുകള്‍ പ്രചാരത്തിലുണ്ടെന്നും സുനില്‍ പറയുന്നു. കാര്‍ഡുകള്‍ക്ക്‌ പുറമേ നാണയ, സ്റ്റാമ്പ്‌ ശേഖരവും സുനിലിനുണ്ട്‌. കാര്‍ഡ്‌ ശേഖരണത്തിലൂടെ നിരവധി സുഹൃത്തുക്കളെ ലഭിച്ചതായും സുനില്‍ പറയുന്നു.

Email
Feedback
 സംസ്കാരം
   രമണന്‍ - വീണ്ടും അരങ്ങില്‍
...............................................................................
  ഈ കായല്‍ നമുക്കാവശ്യമുണ്ട്
...............................................................................
  മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല
...............................................................................
  ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍
...............................................................................
   മദര്‍തരേസയ്ക്ക് 100 വയസ്
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies