Home കായികം ചരമം പ്രവാസി Photo Gallery
 
സിനിമ
DATE : 2010-07-25
സൗഹൃദം പൂക്കുന്ന മലര്‍വാടി

 സൗഹൃദം പലപ്പോഴും സിനിമയ്‌ക്ക്‌ വിഷയമായിട്ടുണ്ട്‌. പ്രത്യേകിച്ച്‌ യൗവ്വനത്തിലെ സൗഹൃദം... വിനീത്‌ ശ്രീനിവാസന്റെ പുതിയ ചിത്രമായ മലര്‍വാടി ആര്‍ട്‌സ്‌ ക്ലബ്‌ ഇത്തരത്തിലൊരു സുഹൃത്ത്‌ വലയത്തിന്റെ കഥയാണ്‌. എപ്പോഴോ പങ്കിട്ടിട്ടുള്ള അല്ലെങ്കില്‍ പങ്കിട്ടുകൊണ്ടിരിക്കുന്ന സൗഹൃദാനുഭവം വെള്ളിത്തിരയില്‍ കാണുമ്പോഴുണ്ടാകുന്ന ആഹ്ലാദമാണ്‌ ഓരോ പ്രേക്ഷകന്റെ ഉള്ളിലും മലര്‍വാടിയിലെ കൂട്ടുകാര്‍ പകര്‍ന്നു നല്‍കുന്നത്‌.
സുഹൃത്തുക്കളിലൊരാള്‍ക്കുണ്ടാകുന്ന പ്രശ്‌നം മറ്റു സുഹൃത്തുക്കളുടെ കൂടി പ്രശ്‌നമായി കാണുന്ന അഞ്ചുകൂട്ടുകാരാണ്‌ മലര്‍വാടിയിലെ അംഗങ്ങള്‍. പ്രകാശന്‍ (നവീന്‍ പോളി), സന്തോഷ്‌ ദാമോദരന്‍ (ശ്രാവണ്‍), പുരുഷു (ഭഗത്‌ മാനുവല്‍), പ്രവീണ്‍ (ഹരികൃഷ്‌ണന്‍) കുട്ടു (അജു വര്‍ഗീസ്‌) എന്നിവരുടെ കൂട്ടായ്‌മയിലൂടെയാണ്‌ മലര്‍വാടി ഇതള്‍ വിരിയുന്നത്‌. പഠനം കഴിഞ്ഞ്‌ ജോലിയൊന്നുമില്ലാതെ തല്ലുണ്ടാക്കിയും തമാശകാണിച്ചും നടക്കുന്ന നാട്ടിന്‍പുറത്തെ യുവാക്കള്‍. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഇവരുടെ സൗഹൃദത്തിലും വ്യക്തിബന്ധങ്ങളിലുമുണ്ടാക്കുന്ന വിള്ളലുകളിലൂടെയും കൂട്ടിചേര്‍ക്കലുകളിലൂടെയുമാണ്‌ മലര്‍വാടി പൂര്‍ത്തിയാകുന്നത്‌.
വര്‍ഷങ്ങളുടെ പാരമ്പര്യവും ക്രെഡിറ്റ്‌ലിസ്റ്റില്‍ ഹിറ്റുകളുടെ നിരകളുമുള്ള വമ്പന്‍ സംവിധായകര്‍ വരെ പകച്ചുനില്‍ക്കുന്ന മലയാളസിനിമയിലെ പുത്തന്‍ പ്രതീക്ഷയാണ്‌ വിനീത്‌ ശ്രീനിവാസന്‍ എന്ന്‌ തറപ്പിച്ചുപറയാവുന്ന രീതിയില്‍ തന്നെയാണ്‌ വിനീത്‌ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്‌. നിരവധി തവണ നിരവധി പേര്‍ പറഞ്ഞിട്ടുള്ള സൗഹൃദ കൂട്ടായ്‌മയുടെ കഥ ആധുനിക യുവത്വത്തിന്‌ ഹൃദ്യമായ രീതിയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു എന്നതിന്റെ തെളിവാണ്‌ തീയേറ്ററുകളില്‍ നിറയുന്ന യുവപ്രേക്ഷകര്‍.
അഞ്ചു നായകന്‍മാര്‍ക്കും പുതുമുഖങ്ങളെന്ന പതര്‍ച്ച കൂടാതെ അഭിനയിക്കാന്‍ കഴിഞ്ഞു. സന്തോഷിന്റെ സഹോദരിയായ രേവതിയെയും പുരുഷുവിന്റെ കാമുകിയായ ഗീതുവിനെയും അവതരിപ്പിച്ച അപൂര്‍വ്വയും മാളവികയും സ്വന്തം വേഷം മോശമാക്കിയില്ല.
നെടുമുടിവേണുവിന്റെ മറ്റൊരു മാസ്റ്റര്‍ പീസാണ്‌ കുമാരേട്ടന്‍ എന്ന മലര്‍വാടി കൂട്ടത്തിന്റെ ഗോഡ്‌ ഫാദര്‍. ജഗതി, സുരാജ്‌ വെഞ്ഞാറമൂട്‌, സലീം കുമാര്‍, കോട്ടയം നസീര്‍ എന്നിവരുടെ ഹാസ്യവേഷങ്ങളും വ്യത്യസ്‌തമായിരുന്നു. കോപ്രായങ്ങളോ കോമാളിത്തരങ്ങളോ ഇല്ലാതെ ഹാസ്യം ചെയ്യാന്‍ കിട്ടിയ അവസരം മലയാളത്തിലെ ഈ ഹാസ്യതമ്പുരാന്‍മാര്‍ നന്നായിതന്നെ വിനിയോഗിച്ചു.
ഒരു സംവിധായകനെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും വിജയിച്ച വിനീത്‌ പക്ഷേ ഗാനരചനയുടെ നിലവാരത്തില്‍ പിന്നിലേയ്‌ക്ക്‌ പോയി. ഗ്രാമീണ സൗന്ദര്യം ശരിക്കുമൊപ്പിയെടുക്കാന്‍ പി.സുകുമാറിന്റെ ക്യാമറയ്‌ക്കായി.
മലര്‍വാടി ആര്‍ട്‌സ്‌ ക്ലബ്‌ ഒരു പുതിയ ട്രെന്റിന്‌ മലയാള സിനിമയില്‍ തുടക്കം കുറിച്ചേക്കാം... തമിഴ്‌ സിനിമയില്‍ കാണുമ്പോലെ നല്ല ഒരു പുതിയ തലമുറ മലയാളത്തിലും വരുന്നെന്നതിന്റെ ലക്ഷണം ഈ ചിത്രത്തിലൂടെ വിനീതും കൂട്ടരും കാണിച്ചുതരുന്നുണ്ട്‌.. താരസിംഹങ്ങളുടെ ശിങ്കിടികുറുക്കന്‍മാര്‍ കൂകിതോല്‍പ്പിക്കാന്‍ ശ്രമിച്ചാലും ഇത്തരം പ്രതിഭയുള്ള ചെറുപ്പക്കാര്‍ ഉയര്‍ന്നുവരുകതന്നെ ചെയ്യണം... കാരണം അത്‌ മലയാളസിനിമയുടെ നിലനില്‍പ്പിന്‌ ആവശ്യമാണ്‌. 

Email
Feedback
 സിനിമ
   ഒരുപെണ്ണും പറയാത്തത് ചലച്ചിത്രമാകുന്നു
...............................................................................
  കലയും കച്ചവടവും
...............................................................................
   മലയാള സിനിമയുടെ ശാപം താരാധിപത്യം: വിനയന്‍
...............................................................................
   കമലഹാസനെ ആദരിച്ചു
...............................................................................
  സിനിമകള്‍കൊണ്ട് ഓണാഘോഷം
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies