Home കായികം ചരമം പ്രവാസി Photo Gallery
 
സിനിമ
DATE : 2010-07-26
ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു

 തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് 2009 ലെ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തത്. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് പ്രശസ്ത സംവിധായകന്‍ കെ എസ് സേതുമാധവന്‍ ഏറ്റുവാങ്ങി. മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിയും മികച്ച നടിക്കുള്ള അവാര്‍ഡ് ശ്വേതാമേനോനും ഗായകനുള്ള പുരസ്‌കാരം കെ ജെ യേശുദാസും മുഖ്യമന്ത്രിയില്‍ നിന്നും സ്വീകരിച്ചു.

കലാമൂല്യമുള്ള സിനിമകള്‍ക്ക് വിജയസാധ്യത എന്നുമുണ്ടെന്നും മലയാള സിനിമയില്‍ ഇന്ന് വിവാദങ്ങള്‍ വളരുകയാണെന്നും ഇത്തരം വിവാദങ്ങള്‍ സിനിമയെ തകര്‍ച്ചയിലേയ്ക്ക് നയിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍ നിഷേധമടക്കമുള്ള വിവാദങ്ങള്‍ക്കുപകരം കലാമൂല്യത്തെയും സര്‍ഗാത്മകതയെയും കുറിച്ചുള്ള ചര്‍ച്ചകളിലേയ്ക്കാണ് മലയാള സിനിമ ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
താരശോഭയും വര്‍ണമേളങ്ങളും സമ്മേളിച്ച സദസ്സില്‍ മലയാള സിനിമയിലെ പ്രതിഭകള്‍ വിവിധരംഗങ്ങളിലുള്ള അവാര്‍ഡുകള്‍ മുഖ്യമന്ത്രിയില്‍ നിന്നും സ്വീകരിച്ചു. മികച്ച ഹാസ്യനടനുള്ള അവാര്‍ഡ് സുരാജ് വെഞ്ഞാറമൂടും ബാലനടി ബേബി നിവേദിതയും കഥാകൃത്തിനുള്ള പുരസ്‌ക്കാരം ശശി പരവൂരും ഗാനരചനയ്ക്കുള്ള പുരസ്‌കാരം റഫീക്ക് അഹമ്മദും സംഗീത സംവിധായകനുള്ള പുരസ്‌കാരം മോഹന്‍ സിതാരയും മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. മികച്ച സിനിമാഗ്രന്ഥ രചനയ്ക്കുള്ള അവാര്‍ഡ് ജി പി രാമചന്ദ്രനും സിനിമാ ലേഖനത്തിനുള്ള അവാര്‍ഡ് വി എസ് രാധാകൃഷ്ണനും കെ പി ജയകുമാറും ഏറ്റുവാങ്ങി.
സാംസ്‌കാരിക മന്ത്രി എം എ ബേബി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍, മേയര്‍ സി ജയന്‍ബാബു, വി ശിവന്‍കുട്ടി എം എല്‍ എ തുടങ്ങിയവര്‍ സംസാരിച്ചു.
 
Email
Feedback
 സിനിമ
   ഒരുപെണ്ണും പറയാത്തത് ചലച്ചിത്രമാകുന്നു
...............................................................................
  കലയും കച്ചവടവും
...............................................................................
   മലയാള സിനിമയുടെ ശാപം താരാധിപത്യം: വിനയന്‍
...............................................................................
   കമലഹാസനെ ആദരിച്ചു
...............................................................................
  സിനിമകള്‍കൊണ്ട് ഓണാഘോഷം
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies