എലൂര്‍: ജീവനക്കാരുടെ നിസ്സഹകരണം മൂലം ഫാക്‌ടിലെ അമോണിയാ പ്ലാന്‍ില്‍ നിന്നുള്ള ഉല്‍പ്പന്ന വിതരണം നിലച്ചു. വളം ഉല്‍പ്പാദനത്തിനാവശ്യമായ അമോണിയയ്‌ക്ക് ക്ഷാമം നേരിടുന്നത് ഫാക്‌ട് കൊച്ചി ഡിവിഷന്റെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കി.
ഉദ്യോഗമണ്ഡലിലെ ഫാക്‌ട് പെട്രോകെമിക്കല്‍ ഡിവിഷനില്‍ നിന്നുള്ള അമോണിയ വിതരണമാണ് കഴിഞ്ഞ രണ്ടു ദിവസമായി മുടങ്ങിയിരിക്കുന്നത്.
വിതരണത്തിനായിയെത്തുന്ന ടാങ്കര്‍ ലോറികളില്‍ അമോണിയം നിറച്ചുകൊടുക്കേണ്ട ചുമതല ഹെല്‍പ്പര്‍മാര്‍ക്കാണ്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ നിസ്സഹകരണം ആരംഭിച്ചതാണ് പ്രശ്‌നത്തിന് കാരണം. വിതരണ ജോലികള്‍ നിര്‍വഹിക്കണമെങ്കില്‍ തങ്ങളെ റിഗ്ഗര്‍ തസ്‌തികയിലേക്ക് ഉയര്‍ത്തി ശമ്പളം കൂട്ടണമെന്നാണ് ഈ ജീവനക്കാരുടെ ആവശ്യം. തര്‍ക്കം ഒരു ഡിവിഷന്റെ പ്രവര്‍ത്തനത്തെയാകെ താളം തെറ്റിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഫാക്‌ട് മാനേജ്‌മെന്റ് രണ്ട് ഹെല്‍പ്പര്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തു.
കഴിഞ്ഞ കുറെ നാളുകളായി ടാങ്കര്‍ ലോറികളില്‍ അമോണിയം നിറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട ജോലിയില്‍ ഭൂരിഭാഗവും ടാങ്കര്‍ ലോറിയിലെ ജീവനക്കാരാണ് നിര്‍വഹിച്ചിരുന്നത്. വളരെ ജാഗ്രതയോടെ ചെയ്യേണ്ടുന്ന ഇത്തരം ജോലികള്‍ സാങ്കേതിക പരിജ്ഞാനം കുറവുള്ള ടാങ്കര്‍ ലോറി ജീവനക്കാരെ ഏല്‍പ്പിക്കുന്നതില്‍ മാനേജ്‌മെന്റിന് എതിര്‍പ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ടാങ്കര്‍ ലോറിയില്‍ അമോണിയം വിതരണം ചെയ്യുന്ന ജോലികള്‍ കരാറെടുത്തിരിക്കുന്ന സ്വകാര്യ സ്ഥാപനം അമോണിയം നിറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്നും ലോറി ജീവനക്കാര്‍ മാറി നില്‍ക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് ഫാക്‌ട് മാനേജ്‌മെന്റ് അതീവ ജാഗ്രതവേണ്ട ഈ ജോലികള്‍ നിര്‍വഹിക്കാന്‍ കമ്പനി ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.
ദൈനം ദിനം കൊച്ചി ഡിവിഷനിലെ ഫാക്‌ടംഫോസിന്റെ ഉത്‌പാദനത്തിന് പെട്രോകെമിക്കല്‍ ഡിവിഷനില്‍ നിന്നും 550 ടണ്‍ അമോണിയയാണ് കൊണ്ടുപോകുന്നത്. ഇതിന്റെ വിതരണം നിലച്ചാല്‍ കൊച്ചി ഡിവിഷന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്ന് മാനേജ്‌മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. |