Home കായികം ചരമം പ്രവാസി Photo Gallery
 
സിനിമ
DATE : 2010-07-27
അപൂര്‍വ്വരാഗങ്ങള്‍ വഴിത്തിരിവ്‌ സൃഷ്ടിക്കും: സിബി മലയില്‍

തിരുവനന്തപുരം: അപൂര്‍വ്വരാഗങ്ങള്‍ മലയാള സിനിമയില്‍ വഴിത്തിരിവ്‌ സൃഷ്ടിക്കുമെന്ന്‌ സംവിധായകന്‍ സിബി മലയില്‍. ഈ ചിത്രം മലയാളത്തിലെ പുതിയൊരു തുടക്കമാണ്‌. പുതിയ താരങ്ങളെ പ്രേക്ഷകര്‍ തിരിച്ചറിയുകയും സ്വീകരിക്കുയും ചെയ്യുന്നുവെന്നതിന്‌ ഉദാഹരണമാണ്‌ അപൂര്‍വ്വരാഗങ്ങളെന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മലയാള സിനിമയിലെ പ്രതിസന്ധിക്ക്‌ പ്രധാന കാരണം പുതിയ കഥകള്‍ ഉണ്ടാകുന്നില്ല എന്നതാണ്‌. പുതിയ തലമുറ കടന്നുവരുന്നില്ല. അതിനുള്ള സാഹചര്യം ഉണ്ടാകുന്നില്ല. വ്യത്യസ്‌തമായ പ്രമേയവും ചിത്രീകരണ രീതികളും ഉണ്ടാകണം. ആധുനികമായ മാറ്റങ്ങള്‍ ഉള്‍ക്കാള്ളാനും മലയാള സിനിമ തയ്യാറാകണം. പുതിയ താരങ്ങളെ വച്ച്‌ സിനിമ എടുക്കുമ്പോള്‍ സൂപ്പര്‍താങ്ങള്‍ക്ക്‌ നല്‍കുന്ന പണം ലാഭിക്കാമെങ്കിലും ബാക്കിയെല്ലാ ചെലവുകളും വേണ്ടിവരും. അതുകൊണ്ട്‌ ചെലവ്‌ കുറയില്ല. ഇവിടെ പ്രോജക്‌ട്‌ ആരംഭിക്കുന്നതുതന്നെ സൂപ്പര്‍ താരങ്ങളുടെ ഡേറ്റ്‌ നോക്കിയാണ്‌. കഥയല്ല ആദ്യം ഉണ്ടാകുന്നത്‌. നിര്‍മ്മാതാക്കള്‍ സൂപ്പര്‍ താരങ്ങള്‍ക്ക്‌ പിന്നാലെ ഡേറ്റ്‌ തേടി നടക്കുകയാണ്‌. ഇതെല്ലാം മലയാള സിനിമയില്‍ പ്രതുസന്ധി സൃഷ്ടിക്കുന്നുവെന്ന്‌ സിബി മലയിന്‍ പറഞ്ഞു. തിരക്കഥാകൃത്ത്‌ ജി എസ്‌ ആനന്ദ്‌, നടന്മാരായ വിനീത്‌, ആസിഫ്‌, അലി തുങ്ങയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Email
Feedback
 സിനിമ
   ഒരുപെണ്ണും പറയാത്തത് ചലച്ചിത്രമാകുന്നു
...............................................................................
  കലയും കച്ചവടവും
...............................................................................
   മലയാള സിനിമയുടെ ശാപം താരാധിപത്യം: വിനയന്‍
...............................................................................
   കമലഹാസനെ ആദരിച്ചു
...............................................................................
  സിനിമകള്‍കൊണ്ട് ഓണാഘോഷം
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies