Home കായികം ചരമം പ്രവാസി Photo Gallery
 
ബിസിനസ്
DATE : 2010-07-27
ബാങ്ക്‌ നിരക്കില്‍ മാറ്റം; പലിശ ഉയരും
മുംബൈ: രണ്ടക്കത്തിലെത്തിയ പണപ്പെരുപ്പം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി റിസര്‍വ്‌ ബാങ്ക്‌ വായ്‌പാ, നിക്ഷേപ നിരക്കുകള്‍ വര്‍ധിപ്പിച്ചു. റിസര്‍വ്‌ ബാങ്കില്‍നിന്നുള്ള വായ്‌പകള്‍ക്ക്‌ ബാങ്കുകള്‍ നല്‍കുന്ന പലിശയായ റിപ്പോ നിരക്ക്‌ 0.25 ശതമാനവും ബാങ്കുകള്‍ റിസര്‍വ്‌ ബാങ്കില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്കു ലഭിക്കുന്ന പലിശയായ റിവേഴ്‌സ്‌ റിപ്പോ നിരക്ക്‌ 0.50 ശതമാനവുമാണ്‌ വര്‍ധിപ്പിച്ചത്‌. റിസര്‍വ്‌ ബാങ്ക്‌ നടപടിയെ തുടര്‍ന്ന്‌ ബാങ്കുകള്‍ വാഹന, ഭവന, വാണിജ്യ വായ്‌പകളുടെ പലിശ നിരക്ക്‌ കൂട്ടുമെന്നാണ്‌ സൂചനകള്‍.
പണപ്പെരുപ്പ്‌ തടയാന്‍ സഹായകമാവുന്നതാണ്‌, പാദവാര്‍ഷിക അവലോകനത്തിലെ റിസര്‍വ്‌ ബാങ്ക്‌ നടപടികളെന്ന്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി അഭിപ്രായപ്പെട്ടു. എന്നാല്‍ പലനിരക്ക്‌ ഉയരുന്നത്‌ വിലക്കയറ്റത്തെ ഏതുവിധത്തില്‍ ബാധിക്കുമെന്ന്‌ സംശയമുണ്ടെന്ന്‌ സാമ്പത്തിക വിദഗ്‌ധര്‍ പറഞ്ഞു. വിലക്കയറ്റം മൂലം പൊറുതിമുട്ടിയ സാധാരണക്കാരുടെ ബജറ്റിനെ, ഉയര്‍ന്ന ബാങ്ക്‌ പലിശ നിരക്ക്‌ കൂടുതല്‍ പ്രയാസത്തിലാക്കുമെന്ന്‌ ഇവര്‍ ചൂണ്ടിക്കാട്ടി.
ഇന്നലത്തെ നടപടിയിലൂടെ റിപ്പോ നിരക്ക്‌ 5.75 ശതമാനവും റിവേഴ്‌സ്‌ റിപ്പോ നിരക്ക്‌ 4.50 ശതമാനവുമായി. ബാങ്കുകള്‍ ആര്‍ ബി ഐയില്‍ നിക്ഷേപിക്കേണ്ട, കരുതല്‍ ധന അനുപാതത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.
പണപ്പെരുപ്പ നിരക്ക്‌ ആറു ശതമാനത്തിലെത്തുമെന്നാണ്‌, പാദവാര്‍ഷിക അവലോകനം പറയുന്നത്‌. കഴിഞ്ഞ അവലോകനത്തില്‍ ആര്‍ ബി ഐ കണക്കാക്കിയിരുന്നത്‌ അഞ്ചര ശതമാനം പണപ്പെരുപ്പമാണ്‌. ജി ഡി പി വളര്‍ച്ച നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ അര ശതമാനം ഉയരുമെന്നാണ്‌ ആര്‍ ബി ഐ കണക്കുകൂട്ടല്‍.
എട്ടര ശതമാനമാണ്‌, ആര്‍ ബി ഐയുടെ പുതുക്കിയ വളര്‍ച്ചാ ലക്ഷ്യം. പണപ്പെരുപ്പം ഇപ്പോള്‍ തന്നെ ഇടിവിന്റെ പാതയിലാണെന്നും ഇത്‌ ത്വരിതഗതിയില്‍ കുറച്ചുകൊണ്ടുവരാന്‍ ആര്‍ ബി ഐ നടപടികള്‍ക്കാവുമെന്നും പാദവാര്‍ഷിക അവലോകന റിപ്പോര്‍ട്ടിനോടു പ്രതികരിച്ചുകൊണ്ട്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി പറഞ്ഞു. 
Email
Feedback
 ബിസിനസ്
   സുഗന്ധവ്യഞ്ജന കൃഷിയെ കേന്ദ്ര പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയ നടപടി കയറ്റുമതി മേഖലയ്ക്ക് തിര
...............................................................................
  സുസുക്കി സ്ലിങ്‌ഷോട്ട് നിരത്തിലെത്തി
...............................................................................
  എല്‍ ഐ സി എറണാകുളം ഡിവിഷന്‍ പ്രീമിയം ലക്ഷ്യപ്രാപ്തിയില്‍ ഒന്നാംസ്ഥാനത്ത്
...............................................................................
  സ്വര്‍ണവില കുറഞ്ഞു
...............................................................................
   റബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കില്ല
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies