Home കായികം ചരമം പ്രവാസി Photo Gallery
 
കായികം
DATE : 2010-07-28
ഇന്ത്യ ലങ്കന്‍ മലകയറുന്നു

കൊളംബൊ: ശ്രീലങ്കതീര്‍ത്ത പടുകൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. സംഗക്കാരയുടെ മൂന്നാം ഇരട്ട സെഞ്ച്വറിയുടെയും ജയവര്‍ധനെയുടെ സെഞ്ച്വറിയുടെയും പിന്‍ബലത്തില്‍ നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ ലങ്ക 642 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യമാണ്‌ ഇന്ത്യയ്‌ക്ക്‌ സമ്മാനിച്ചിരിക്കുന്നത്‌. ഒന്നാം ഇന്നിംഗ്‌സ്‌ ആരംഭിച്ച ഇന്ത്യ സെവാഗിന്റെ അര്‍ധ സെഞ്ച്വറിയുമായി വിക്കറ്റൊന്നും നഷ്‌ടപ്പെടുത്താതെ 95 റണ്‍സെടുത്തു. ആദ്യ ടെസ്റ്റിലെ അനുഭവം മനസിലുള്ള ഇന്ത്യയ്‌ക്ക്‌ രണ്ടാം ടെസ്റ്റും നഷ്‌ടപ്പെടാതിരിക്കണമെങ്കില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. മലിംഗയും, മുത്തയ്യ മുരളീധരനും ഇല്ലെങ്കിലും ലങ്കന്‍ ബൗളിംഗിനെ മെരുക്കിയാണ്‌ വിഖ്യാതമായ ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയക്ക്‌ മുന്നോട്ടുപോകേണ്ടത്‌. ബൗളര്‍മാരുടെ ശവപ്പറമ്പാകുമെന്ന്‌ തുടക്കത്തില്‍തന്നെ വിലയിരുത്തപ്പെട്ട കൊളംബൊയിലെ പിച്ചിന്റെ സ്വഭാവം ലങ്ക ബാറ്റിംഗ്‌ ആരംഭിച്ച ആദ്യദിനത്തില്‍തന്നെ വ്യക്തമായിരുന്നു. ബൗളര്‍മാരില്‍നിന്നും കടുത്ത ഭീഷണിയൊന്നും ഉണ്ടാവാന്‍ സാധ്യതയില്ലാത്തതിനാല്‍ ലങ്കന്‍ സ്‌കോറിനെതിരെ ഇന്ത്യ തിരിച്ചടിക്കുമെന്നാണ്‌ വിലയിരുത്തുന്നത്‌. ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യയ്‌ക്ക്‌ 425 റണ്‍സ്‌ വേണം.
ആദ്യദിനത്തില്‍ 23-ാം ടെസ്റ്റ്‌ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ലങ്കന്‍ ക്യാപ്‌റ്റന്‍ സംഗക്കാര രണ്ടാം ദിനത്തില്‍ 89 റണ്‍സ്‌കൂടി കൂട്ടിച്ചേര്‍ത്ത്‌ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കി. രണ്ട്‌, മുന്ന്‌, നാല്‌ വിക്കറ്റ്‌ കൂട്ടുകെട്ടുകള്‍ ചേര്‍ന്നാണ്‌ ലങ്കയുടെ കൂറ്റന്‍ സ്‌കോര്‍ കെട്ടിപ്പെടുത്തത്‌. രണ്ടാം ദിനത്തില്‍ 330 റണ്‍സസാണ്‌ അവര്‍ സ്‌കോറിനൊപ്പം കൂട്ടിച്ചേര്‍ത്തത്‌.
ഇന്ത്യന്‍ ബൗളര്‍മാര്‍ അമ്പേ പരാജയപ്പെട്ട മറ്റൊരു ദിനമായിരുന്നു ഇന്നലത്തേത്‌. ആദ്യ ദിനത്തില്‍നിന്നും വ്യത്യസ്‌തമായി ലങ്‌തില്‍ വ്യത്യാസംവരുത്തി പന്തെറിഞ്ഞെങ്കിലും അഭിമന്യു മിഥുനും ഇശാന്ത്‌ ശര്‍മയും ലങ്കന്‍ ബാറ്റിംഗിന്‌ തടസമായില്ല. പരിചയ സമ്പന്നനായ ഹര്‍ഭജന്‍ സിംഗിന്റെ സേവനം ഉപയോഗിച്ചിട്ടും മൂന്നാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ തകര്‍ക്കാന്‍ ധോണി നടത്തിയ ശ്രമം വിജയിച്ചില്ല. സംഗക്കാരയും ജയവര്‍ധനെയും ചേര്‍ന്ന്‌ സുരക്ഷിതമായ ബാറ്റിംഗാണ്‌ കാഴ്‌ചവച്ചത്‌. ബൗളര്‍മാര്‍ക്ക്‌ അവസരം നല്‍കാതെയുള്ള ഷോട്ടുകളുതിര്‍ക്കാനാണ്‌ ഇരുവരും ശ്രദ്ധിച്ചത്‌. തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കൊടുവില്‍ സംഗക്കാരയെ വീഴ്‌ത്തിയാണ്‌ ഇന്ത്യ കളിയിലേയക്ക്‌ തിരിച്ചെത്തിയത്‌. 219 റണ്‍സെടുത്ത സംഗക്കാരയെ സെവാഗിന്റെ പന്തില്‍ ദ്രാവിഡ്‌ പിടികൂടി പുറത്താക്കുകയായിരുന്നു. സംഗക്കാരയും യവര്‍ധനെയും ചേര്‍ന്ന മൂന്നാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ നേടിയത്‌ 193 റണ്‍സായിരുന്നു.
വീണ്ടും ഇന്ത്യയെ കാത്തിരുന്നത്‌ മറ്റൊരു കൂട്ടുകെട്ടായിരുന്നു. നാലാം വിക്കറ്റ്‌ കൂട്ടുകെട്ടും ശക്തമായതോ
ടെ ലങ്ക മികച്ച സ്‌കോര്‍ കണ്ടെത്തുകയും ചെയ്‌തു. ക്യാപ്‌റ്റനുശേഷം ക്രീസില്‍ ഒത്തുചേര്‍ന്ന ജയവര്‍ധനെയും സമരവീരയും ചേര്‍ന്നെടുത്തത്‌ 176 റണ്‍സായിരുന്നു. ഹര്‍ഭജന്‍സിംഗാണ്‌ ഈ കൂട്ടുകെട്ടിനെ പിരിച്ചത്‌. 174 റണ്‍സെടുത്ത ജയവര്‍ധനെയെ ഹര്‍ഭജന്‍ സിംഗ്‌ റെയ്‌നയുടെ കൈകളിലെത്തിച്ച്‌ പുറത്താക്കുകകയായിരുന്നു. രണ്ട്‌ ടെസ്റ്റുകളില്‍നിന്നുമായി ഹര്‍ഭജന്‍ നേടിയ ആദ്യ വിക്കറ്റായിരുന്നു ഇത്‌. അര്‍ധ സെഞ്ച്വറി നേടിയ സമരവീര(76) പുറത്താകാതെനിന്നു. ചായക്കുശേഷം നാലാം വിക്കറ്റ്‌ വീണ ഉടന്‍തന്നെ ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്യാന്‍ ലങ്കന്‍ ക്യാപ്‌റ്റന്‍ സംഗക്കാര തീരുമാനിക്കുകയായിരുന്നു.
ലങ്കയുടെ വമ്പന്‍ സ്‌കോറിനെ പിന്‍തുടര്‍ന്ന ഇന്ത്യയുടെ തുടക്കം സുരക്ഷിതമായിരുന്നു. ഏകദിനത്തിലേതുപോലെ ബാറ്റുവീശിയ സെവാഗാണ്‌ ഇന്ത്യയുടെ ഇന്നിംഗ്‌സിന്‌ കരുത്തായത്‌. 7.4 ഓവറില്‍ ഇന്ത്യ 50 റണ്‍സ്‌ നേടി. ഗംഭീറിന്‌ പകരക്കാരനായി ഇറങ്ങിയ മുരളി വിജയ്‌(22), അര്‍ധസെഞ്ച്വറി പിന്നിട്ട സെവാഗും(64) ചേര്‍ന്ന്‌ ഇന്ത്യയെ നയിക്കുകയാണ്‌.
സ്‌കോര്‍- ശ്രീലങ്ക(ഒന്നാം ഇന്നിംഗ്‌സ്‌): പരണവിതന ബി ഇശാന്ത്‌ ശര്‍മ 100, ദില്‍ഷന്‍ സി ലക്ഷ്‌മണ്‍ ബി ഓജ 54, സംഗക്കാര സി ദ്രാവിഡ്‌ ബി ബി സെവാഗ്‌ 219, ജയവര്‍ധനെ സി റെയ്‌ന ബി ഹര്‍ഭജന്‍ സിംഗ്‌ 174. സമരവീര 76. എക്‌സ്‌ട്രാസ്‌ 19. ആകെ (4 വിക്കറ്റ്‌; 159.4 ഓവര്‍) 642.
ബൗളിംഗ്‌: അഭിമന്യു മിഥുന്‍ 23-5-117-0, ഇശാന്ത്‌ ശര്‍മ 23-5-102-1, പ്രഗ്യാന്‍ ഓജ 46-9-172-1, ഹര്‍ഭജന്‍ സിംഗ്‌ 42.4-4-147-1, സെവാഗ്‌ 20-0-71-1, റെയ്‌ന 5-0-21-0.
ഇന്ത്യ(ഒന്നാം ഇന്നിംഗ്‌സ്‌): മുരളി വിജയ്‌ നോട്ടൗട്ട്‌ 22, വീരേന്ദ്ര സെവാഗ്‌ നോട്ടൗട്ട്‌ 64. എക്‌സ്‌ട്രാസ്‌ 9. ആകെ (0 വിക്കറ്റ്‌; 18 ഓവര്‍) 95.
ബൗളിംഗ്‌: ദമിക പ്രസാദ്‌ 3-0-27-0, ദില്‍ഹര ഫെര്‍ണാണ്ടൊ 7-0-31-0, എയ്‌ഞ്ചലോ മാത്യൂസ്‌ 4-0-13-0, രണ്‍ദിവ്‌ 3-1-15-0, അജന്ത മെന്‍ഡിസ്‌ 1-0-9-0.

Email
Feedback
  കായികം
  ഇന്ത്യന്‍ പുരുഷന്മാര്‍ക്ക്‌സ്വര്‍ണം
...............................................................................
  ഇന്ത്യയ്ക്ക് മൂന്നാം തോല്‍വി
...............................................................................
   ഡല്‍ഹി തയ്യാറായില്ലെന്ന് സൈന നെഹ്‌വാള്‍
...............................................................................
  ഇന്ത്യ തായ്‌ലാന്‍ഡിനോട് തോറ്റു
...............................................................................
   അന - ക്ലൈസ്‌റ്റേഴ്‌സ് പ്രീക്വാര്‍ട്ടര്‍
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies