തിരുവനന്തപുരം: ഈവര്‍ഷം 10,000 ഏക്കര്‍ തരിശുഭൂമി ഉള്‍പ്പെടെ 75,000 ഏക്കര്‍ ഭൂമിയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘകൃഷി ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി നിയമസഭയില്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ 17,714 ഏക്കര്‍ തരിശുഭൂമി ഉള്‍പ്പെടെ 62,655 ഏക്കറില്‍ സംഘകൃഷി ചെയ്‌തിട്ടുണ്ട്. സാമ്പത്തിക സര്‍വേ അനുസരിച്ച് സംസ്ഥാനത്ത് 91,830 ഹെക്ടര്‍ കൃഷിയോഗ്യമായ തരിശുഭൂമിയും 44,939 ഹെക്ടര്‍ മറ്റു തരിശുഭൂമിയും ഉള്ളതായി കണ്ടെത്തയിട്ടുണ്ട്. സംഘകൃഷിക്കു പലിശരഹിത വായ്‌പ നല്‍കുന്നതിനു നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഒരേക്കര്‍ വരെയുള്ള കൃഷിയിടങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ വലിയ മാറ്റമുണ്ടാകും. എന്നാല്‍ ഇക്കാര്യം കേന്ദ്രത്തിനു ബോധ്യപ്പെട്ടിട്ടില്ല.
സംസ്ഥാനത്തെ 12 പഞ്ചായത്തുകളെയാണു തരിശുരഹിത പഞ്ചായത്തുകളായി പ്രഖ്യാപിച്ചിട്ടുള്ളതെന്നും കെ വി കുഞ്ഞിരാമന്‍, ടി പി കുഞ്ഞുണ്ണി, അല്‍ഫോണ്‍സ് കണ്ണന്താനം, കെ സി രാജഗോപാലന്‍, എന്‍ ശക്തന്‍, വി ഡി സതീശന്‍, കെ എസ് സലീഖ, കെ അച്യുതന്‍, കെ കെ ലതിക, എന്‍ അനിരുദ്ധന്‍, ബാബു എം പാലിശേരി, സി കെ പി പത്മനാഭന്‍, മുരളി പെരുനെല്ലി, പള്ളിപ്രം ബാലന്‍, പി സി ജോര്‍ജ് എന്നിവരെ മന്ത്രി അറിയിച്ചു. |