Home കായികം ചരമം പ്രവാസി Photo Gallery
 
സംസ്കാരം
DATE : 2010-07-29
മലയാള സര്‍വകലാശാല പരിഗണനയില്‍

തിരുവനന്തപുരം: മലയാളഭാഷയ്‌ക്കു ക്ലാസിക്കല്‍ പദവി ലഭിക്കുന്ന മുറയ്‌ക്കു മലയാളഭാഷയെയും സാഹിത്യത്തെയും ശക്തിപ്പെടുത്തുന്നതിനു മലയാള സര്‍വകലാശാല സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നു മന്ത്രി എം എ ബേബി നിയമസഭയെ അറിയിച്ചു. മലയാള സര്‍വകലാശാല സ്ഥാപിക്കുന്നതിനു കേന്ദ്രത്തില്‍നിന്നുളള സാമ്പത്തികസഹായം ആവശ്യമാണെന്നും എം എം മോനായിയുടെ ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു. മലയാളഭാഷയ്‌ക്കു ക്ലാസിക്കല്‍ പദവി ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്‌. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷനേതാവ്‌, സാഹിത്യകാരന്‍മാര്‍, ഭാഷാ പണ്ഡിതന്‍മാര്‍ എന്നിവരടങ്ങുന്ന പ്രതിനിധിസംഘം പ്രധാനമന്ത്രിയെ കണ്ടു നിവേദനം നല്‍കിയിരുന്നു. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നു പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്‌. തുടര്‍ന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനും ഭക്ഷ്യമന്ത്രി സി ദിവാകരന്‍ വൈസ്‌ ചെയര്‍മാനും വിദ്യാഭ്യാസമന്ത്രി കണ്‍വീനറും സുകുമാര്‍ അഴീക്കോട്‌, ഒ എന്‍ വി, എം എന്‍ കാരശ്ശേരി, സുഗതകുമാരി, വല്‍സല തുടങ്ങിയവര്‍ അംഗങ്ങളായ പ്രവര്‍ത്തകസമിതിയും രൂപീകരിച്ചിട്ടുണ്ട്‌.
പുതുശ്ശേരി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ക്ലാസിക്കല്‍ പദവി സംബന്ധിച്ചു ശാസ്‌ത്രീയമായ രേഖകള്‍ പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ എയ്‌ഡഡ്‌, അണ്‍ എയ്‌ഡഡ്‌ വിഭാഗങ്ങളില്‍പ്പെടുന്ന ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളില്‍ മലയാഭാഷ പഠിപ്പിക്കണമെന്നു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. സി ബി എസ്‌ ഇ, ഐ സി എസ്‌ ഇ സ്‌കൂളുകള്‍ക്കു അംഗീകാരം നല്‍കുന്ന സന്ദര്‍ഭങ്ങളില്‍ ഇതുസംബന്ധിച്ചു സത്യവാങ്‌മൂലം വാങ്ങാറണ്ട്‌. മലയാള ഭാഷ നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ്‌ പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചു പരിശോധിച്ചുവരികയാണ്‌. 

Email
Feedback
 സംസ്കാരം
   രമണന്‍ - വീണ്ടും അരങ്ങില്‍
...............................................................................
  ഈ കായല്‍ നമുക്കാവശ്യമുണ്ട്
...............................................................................
  മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല
...............................................................................
  ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍
...............................................................................
   മദര്‍തരേസയ്ക്ക് 100 വയസ്
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies