Home കായികം ചരമം പ്രവാസി Photo Gallery
 
പരിസ്ഥിതി
DATE : 2010-07-29
ആര്‍ ആര്‍ ഐ ഐ - 105 നമ്മുടെ മണ്ണിനും കാലാവസ്ഥയ്‌ക്കും വളരെ യോജിച്ച റബര്‍

ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളുടെ ഫലമായി വികസിപ്പിച്ചെടുത്തതും അത്യുല്‍പ്പാദനശേഷിയുള്ളതുമായ ആര്‍ ആര്‍ ഐ ഐ - 105 (R.R.1.1-105) എന്ന ഇനം വ്യാപകമായി കൃഷി ചെയ്‌തതോടെ റബ്ബര്‍തോട്ടങ്ങളുടെ ഉല്‍പ്പാദനക്ഷമതയിലും ഇന്ത്യയിലെ മൊത്തം റബ്ബറുല്‍പ്പാദനത്തിലും വമ്പിച്ച വര്‍ധനവുണ്ടായി. ഇപ്പോഴും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്‌തുവരുന്നത്‌ ആര്‍ ആര്‍ ഐ ഐ - 105 തന്നെയാണ്‌. ടി ജെ ഐ ആര്‍ - 1 (Tjir - 1) എന്ന ഇന്‍ഡോനേഷ്യന്‍ ക്ലോണും, ജി എല്‍ - 1 (Gl - 1) എന്ന മലേഷ്യന്‍ ക്ലോണും തമ്മില്‍ കൃത്രിമ പരാഗണം നടത്തി വികസിപ്പിച്ചെടുത്തതാണിത്‌. ഇതിന്റെ ആദ്യത്തെ പതിനഞ്ചു വര്‍ഷത്തെ ശരാശരി ഉല്‍പ്പാദനം ഒരു ഹെക്‌ടറില്‍നിന്നും ഒരു വര്‍ഷം രണ്ടായിരത്തി ഇരുനൂറ്റി പത്തു കിലോഗ്രാം റബ്ബറാണെന്ന റബ്ബര്‍ ബോര്‍ഡിന്റെ ഒരു പ്രസിദ്ധീകരണത്തില്‍ കാണുന്നു. ഈ ഇനത്തിനു വേനല്‍കാലത്തെ ഇലപൊഴിച്ചില്‍ അപൂര്‍ണമായെ അനുഭവപ്പെടുന്നുള്ളു. ഇലപൊഴിച്ചില്‍ കാലത്ത്‌ ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നില്ല. അകാലിക ഇല പൊഴിച്ചില്‍ രോഗത്തെ കുറെയൊക്കെ ചെറുത്തുനില്‍ക്കാന്‍ ഈ ഇനത്തിന്‌ കഴിവുണ്ട്‌. ഇലകള്‍ തിളക്കമുള്ളതും ഇരുണ്ട പച്ചനിറത്തോട്‌ കൂടിയതുമാണ്‌. അസ്സല്‍ പട്ടയ്‌ക്കും പുതുപട്ടയ്‌ക്കും നല്ല ഘനമുണ്ട്‌ ഈ ഇനം പകുതി ചുറ്റളവില്‍ മൂന്നു ദിവസത്തില്‍ ഒരിക്കല്‍ എന്ന ക്രമത്തില്‍ ടാപ്പു ചെയ്യാനാണ്‌ റബ്ബര്‍ ബോര്‍ഡ്‌ ശുപാര്‍ശ ചെയ്യുന്നത്‌. മണ്ണും ഇലയും പരിശോധിച്ചു വളം ചെയ്‌താല്‍ കാറ്റത്ത്‌ ഒടിയല്‍, പട്ടമരപ്പു എന്നീ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാം. പരമ്പരാഗതമായി റബ്ബര്‍ കൃഷി ചെയ്യുന്ന പ്രദേശങ്ങളിലേയ്‌ക്ക്‌ റബ്ബര്‍ ബോര്‍ഡ്‌ അംഗീകരിച്ച റബ്ബര്‍ ഇനങ്ങളുടെ പട്ടികയില്‍ ഒന്നാമത്തെ വിഭാഗത്തില്‍ ഒന്നാമത്തേതായിട്ടാണ്‌ ഈ വര്‍ഷവും (2010) ആര്‍ ആര്‍ ഐ ഐ - 105 ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. വന്‍കിട തോട്ടങ്ങളെ സംബന്ധിച്ചിടത്തോളം ആകെ വിസ്‌തൃതിയുടെ അന്‍പതു ശതമാനം വരെ സ്ഥലത്ത്‌ ആര്‍ ആര്‍ ഐ ഐ - 105 കൃഷി ചെയ്യാനാണ്‌ ശുപാര്‍ശ ചെയ്യുന്നത്‌. ``നമ്മുടെ മണ്ണിനും കാലാവസ്ഥയ്‌ക്കും വളരെ യോജിച്ച ഒരിനമാണ്‌ 105'' എന്നാണ്‌ റബ്ബര്‍ ബോര്‍ഡിന്റെ ഒരു പ്രസിദ്ധീകരണത്തില്‍ പറഞ്ഞിരിക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0471-2572060, 9446307335.

Email
Feedback
 പരിസ്ഥിതി
   സമാനതകളില്ലാത്ത ധന്വന്തരി ഗ്രാമം
...............................................................................
   കല്‍പവൃക്ഷമായി പ്ലാവ്
...............................................................................
   ന്യൂസിലാന്‍ഡ് തീരം തിമിംഗലങ്ങള്‍ക്ക് ഭീഷണി
...............................................................................
   ഇടപ്പള്ളി വട്ടേക്കുന്നത്തുള്ളത്‌ പുരാതന കോട്ട
...............................................................................
   പാക് പ്രളയത്തില്‍ സിന്ധു നദിയുടെ വിസ്തൃതി 18 മൈല്‍ കൂടി
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies