Home കായികം ചരമം പ്രവാസി Photo Gallery
 
പരിസ്ഥിതി
DATE : 2010-07-29
ദേവസ്വംബോര്‍ഡില്‍ സ്ഥിരം പരിസ്ഥിതി സംരക്ഷണവിഭാഗം രൂപീകരിക്കണം

തിരുവനന്തപുരം: ശബരിമലയില്‍ വനത്തിലെ ജൈവ വൈവിധ്യത്തിനും ആവാസ വ്യവസ്ഥയ്‌ക്കും അനുയോജ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുന്നതിനു ദേവസ്വം ബോര്‍ഡില്‍ സ്ഥിരം പരിസ്ഥിതി സംരക്ഷണ വിഭാഗം രൂപീകരിക്കണമെന്നു പമ്പ-ശബരിമല എന്നിവിടങ്ങളിലെ പാരിസ്ഥിതിക മലിനീകരണപ്രശ്‌നങ്ങള്‍ സംബന്ധിച്ചു പഠനം നടത്തിയ പരിസ്ഥിതി സംബന്ധിച്ച സമിതി സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്‌തു. സമിതി റിപ്പോര്‍ട്ട്‌ സമിതി അധ്യക്ഷന്‍ രാജാജി മാത്യു തോമസ്‌ ഇന്നലെ നിയമസഭയുടെ മേശപ്പുറത്തുവച്ചു. ശബരിമല സീസണിലേയ്‌ക്കുള്ള മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ തുടങ്ങണം. പമ്പാനദീതീരത്തെ സ്വീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റില്‍ നിന്നും രാസവസ്‌തുക്കള്‍ ഉപയോഗിച്ചു ശുദ്ധീകരിച്ചു പുറത്തേയ്‌ക്കൊഴുക്കുന്ന മലിനജലം, ജൈവിക ശുദ്ധീകരണത്തിനു കൂടി വിധേയമാക്കിയ ശേഷമേ വനത്തിലേയ്‌ക്കു ഒഴുക്കി വിടാവൂ. മലിന ജലം നേരിട്ടു നദിയിലേയ്‌ക്ക്‌ ഒഴുകുന്നില്ലെന്നു ഉറപ്പുവരുത്തണം. പമ്പാനദിയിലെയും ഞുണുങ്ങാറിലെയും ജലം ശുദ്ധീകരിക്കുന്നതിനായി 'ഫെറസ്‌ ക്ലോറൈഡ്‌' എന്ന രാസപദാര്‍ഥം ഉപയോഗിക്കുന്നതിന്റെ സാംഗത്യം പരിശോധിക്കണം. രാസവസ്‌തു ദോഷകരമാണെന്നു തെളിഞ്ഞാല്‍ ഇതിന്റെ ഉപയോഗം കര്‍ശനമായി നിരോധിക്കണം. സന്നിധാനത്തെ സ്വീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ സമയബന്ധിതമായി പ്രവര്‍ത്തനക്ഷമമാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്‌തു. ശബരിമലയില്‍ ശുദ്ധജല വിതരണത്തിനായി സമാന്തര പൈപ്പ്‌ ലൈനുകള്‍ സ്ഥാപിക്കണം.
ശബരിമലയിലേയ്‌ക്കുള്ള 'റോപ്‌ വേ'യുടെ നിര്‍മാണം ശബരിമലയിലെ വനസമ്പത്തിനും വന്യജീവികളുടെ സ്വതന്ത്രവിഹാരത്തിനും ആവാസ വ്യവസ്ഥയ്‌ക്കും ആഘാതമേല്‍പിക്കാത്തവിധമായിരിക്കണം. ശബരിമല, പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ഥാടകരെ സഹായിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള എന്‍. എസ്‌. എസ്‌ വോളണ്ടിയര്‍മാരുടെ എണ്ണം ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കണം. പമ്പയില്‍ നിന്നും സന്നിധാനത്തേയ്‌ക്കുള്ള കാനനപാതയില്‍ കൂടുതല്‍ ശുദ്ധജലവിതരണ ടാപ്പുകള്‍ സ്ഥാപിക്കണം. ടാപ്പുകളില്‍ നിന്നും കുടിവെള്ളം ലഭിക്കുന്നുണ്ടോയെന്നു ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഒരു അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയറുടെ മേല്‍നോട്ടത്തിലുള്ള ഇന്‍സ്‌പെക്ഷന്‍ ടീം പരിശോധന നടത്തണം. പമ്പാ നദീതടത്തിലെ ടോയ്‌ലറ്റ്‌ കോംപ്ലക്‌സിലെ ഭൂരിഭാഗം ടോയ്‌ലറ്റുകളിലും ടാപ്പില്ലാത്തതിനാല്‍ വൃത്തിഹീനമായിട്ടാണ്‌ കിടക്കുന്നതെന്നു സമിതി കണ്ടെത്തി. പമ്പയിലും സന്നിധാനത്തും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നിന്നും പുറന്തള്ളുന്ന മലിനജലം ഉള്‍പ്പെടെയുള്ള പാഴ്‌വസ്‌തുക്കള്‍ ശുദ്ധീകരിക്കുന്നതിനുള്ള സാങ്കേതിക സംവിധാനം അടിയന്തരമായി ഏര്‍പെടുത്തണമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

Email
Feedback
 പരിസ്ഥിതി
   സമാനതകളില്ലാത്ത ധന്വന്തരി ഗ്രാമം
...............................................................................
   കല്‍പവൃക്ഷമായി പ്ലാവ്
...............................................................................
   ന്യൂസിലാന്‍ഡ് തീരം തിമിംഗലങ്ങള്‍ക്ക് ഭീഷണി
...............................................................................
   ഇടപ്പള്ളി വട്ടേക്കുന്നത്തുള്ളത്‌ പുരാതന കോട്ട
...............................................................................
   പാക് പ്രളയത്തില്‍ സിന്ധു നദിയുടെ വിസ്തൃതി 18 മൈല്‍ കൂടി
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies