കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കരയിലുള്ള കൈതച്ചക്ക ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ച സങ്കര കൈതയിനമാണ് ``അമൃത''. ``ക്യൂ'' എന്ന കൈതച്ചക്കയിനം, മാതാവായും, ``റിപ്ലി ക്വീന്‍'' എന്ന കൈതച്ചക്കയിനം ``പിതാവായും'' നടത്തിയ സങ്കരണ ഫലമായി വികസിപ്പിച്ചയിനമാണ് ``അമൃത''.
ഇതിന്റെ മറ്റുസവിശേഷതകള്‍ ശ്രദ്ധിക്കുക
* നല്ല രുചി, നല്ല വിളവ്
* ഒരു ഹെക്‌ടറില്‍ 85 ടണ്ണിലേറെ വിളവ് വരും
* ഒരു ചക്കയ്‌ക്ക് 2 കിലോഗ്രാമിലേറെ തൂക്കം വരും
* ചക്കയ്‌ക്ക് ചെറിയ ഒറ്റത്തലപ്പുണ്ട്
* സിലിണ്ടറിന്റെയാകൃതിയിലുള്ള ചക്കയ്‌ക്ക്, നല്ല സ്വര്‍ണ മഞ്ഞനിറമാണുള്ളത്
* ദൃഢമുള്ള ഉള്‍ക്കാമ്പില്‍ നാരില്ല
* വിപണിയില്‍ നല്ല സ്വീകാര്യത
ഇതിന്റെ സീല്‍ വസ്‌തുക്കള്‍ ലഭിക്കാന്‍ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ അല്ലെങ്കില്‍ വെള്ളാനിക്കര, പൈനാപ്പിള്‍ ഗവേഷണ കേന്ദ്രത്തില്‍ ബന്ധപ്പെടാം. പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗത്തില്‍ ബന്ധപ്പെട്ടാലും വിവരങ്ങള്‍ അറിയാം. ഇതിന്റെ ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ സര്‍വകലാശാല നല്‍കിവരുന്നുണ്ട്.
അനഘ തക്കാളിയുടെ സവിശേഷതകള്‍
കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ തക്കാളിയിനമാണ് അനഘ. ബാക്‌ടീരിയല്‍ വാട്ടരോഗം വരാത്തയിനമാണിത്. സെപ്‌തംബര്‍ മുതല്‍ ഒക്‌ടോബര്‍ വരെ ഈ തക്കാളിയിനം നടാന്‍ നല്ലതാണ്. ഒരു ഏക്കറിന് 160 ഗ്രാം വിത്ത് മതി. അനഘയുടെ കായ്‌കള്‍ നല്ല ഇടത്തരം വലിപ്പമേ വരികയുള്ളു. പഴുക്കുന്നയവസരത്തില്‍ വിണ്ടുകീറില്ല. ഇളം പ്രായത്തില്‍ വെളുപ്പ് കലര്‍ന്ന പച്ചനിറമാണ്. പഴുക്കുമ്പോള്‍ ചെമപ്പുനിറമായിവരും. നാല് മാസകാലാവധിയില്‍ ഏക്കറിന് പന്ത്രണ്ട് ടണ്‍ വിളവ് തരും. ഇതിനു പുറമെ കേരളത്തില്‍ നടാന്‍ പറ്റിയ വേറെ ചില തക്കാളിയിനങ്ങളാണ് ശക്തി, മുക്തി, |