Home കായികം ചരമം പ്രവാസി Photo Gallery
 
പരിസ്ഥിതി
DATE : 2010-07-29
തെങ്ങിലെ ചെന്നീരൊലിപ്പ്‌ കാരണവും ലക്ഷണവുംമരുന്നും

തെങ്ങിന്റെ മാരകമായ ഒരു കുമിള്‍ രോഗമാണ്‌ ``ചെന്നീരൊലിപ്പ്‌'' ഇതിനെ സ്റ്റം ബ്ലീഡിങ്ങ്‌, കറചാട്ടരോഗം, `ഗമേമാസിസ്‌'' എന്നെല്ലാം പറയും. കേരളത്തിലെ എല്ലാ തെങ്ങിന്‍ തോട്ടങ്ങളിലും ഈ രോഗം വരും. എല്ലാതരം മണ്ണിലും വളരുന്ന തെങ്ങിന്‌ ഈ രോഗം വരാറുണ്ട്‌. എന്നാല്‍ കൂടുതലായി വരുന്നത്‌ വെട്ടുകല്‍ മണ്ണിലും മണല്‍ മണ്ണിലും നദീതടങ്ങളിലെ തോട്ടങ്ങളിലുമാണ്‌.
``തെയ്‌ലാവിയോപ്‌സിസ്‌ പാരഡോക്‌സ്സാ'' എന്ന കുമിളാണീരോഗത്തിന്‌ കാരണം. ഈ രോഗം വന്നാല്‍ വേറെ ചില കുമിള്‍ വകഭേദങ്ങളും വരാറുണ്ട്‌. തെങ്ങിന്‍ തടിയിലുണ്ടാവുന്ന മുറിവിലാണ്‌ ഇതിന്റെ സ്ഥാനം. നീണ്ടവേനലിനുശേഷം വളരുന്ന കനത്തമഴയും കനത്ത ജൈവ രാസവള പ്രയോഗവും രോഗത്തിന്‌ വളംവെക്കും. തെങ്ങിന്റെ തടിയില്‍ കറുത്ത്‌ തവിട്ടുനിറത്തിലുള്ള അടയാളങ്ങള്‍ വരുന്നു. ഇത്‌ തെങ്ങിന്‍ തടിയുടെ ചുവട്ടിലാണാദ്യം വരിക. തെങ്ങിന്‍ തടിവിണ്ട്‌ കീറി, ചുവപ്പ്‌ കലര്‍ന്ന തവിട്ടുനിറത്തിലുള്ള കറ ഒലിച്ചിറങ്ങും. ഇതിന്റെ നിറം കാലക്രമേണ ഇരുണ്ടതായി വരും. വിള്ളലുകള്‍ക്കക്കത്തുള്ള ഭാഗം ചീഞ്ഞ്‌ തുടങ്ങും. തെങ്ങിന്റെ ഉണര്‍വ്‌ നശിച്ച്‌, അവസാനം തെങ്ങ്‌ നശിക്കും. വിളവില്ലാത്തയവസ്ഥയിലെത്തും. ജൂണ്‍-ജൂലൈ മാസങ്ങളിലാണ്‌ ലക്ഷണം കാണുക. തെങ്ങോല മഞ്ഞളിച്ച്‌, വാടി, ഉണങ്ങുന്ന ലക്ഷണവും വരാറുണ്ട്‌. ഇതിനെ തടയാന്‍ എന്താണ്‌ മരുന്ന്‌, എന്നു പരിശോധിക്കാം.
* തെങ്ങിന്‍ തോട്ടം വൃത്തിയാക്കി നിലനിര്‍ത്തുക
* രോഗംവന്ന തെങ്ങിന്‍ തടിയിലെ ഭാഗം ഉളിയുപയോഗിച്ച്‌ ചെത്തി നീക്കി, ഉരുക്കിയ ടാറോ, ബോര്‍ഡോ കുഴമ്പോ, പുരട്ടിയിടണം. ഇതിനുപകരം 5 ശതമാനം വീര്യം വരുന്ന ``ട്രൈഡിമോര്‍ഫ്‌'' ചേര്‍ത്ത്‌ പുരട്ടിയിടണം.
* 5 കിലോ ഗ്രാം വേപ്പിന്‍ പിണ്ണാക്ക്‌ ഓരോ തെങ്ങില്‍ ചുവട്ടിലും ചേര്‍ക്കുക
* ട്രൈഡി മോര്‍ഫ്‌ (5%) വര്‍ഷത്തില്‍ മൂന്ന്‌ പ്രാവശ്യം തെങ്ങിന്റെ വേരുവഴി ചേര്‍ക്കുക. ഏപ്രില്‍ മെയ്‌, സെപ്‌റ്റംബര്‍ - ഒക്‌ടോബര്‍, ജനുവരി - ഫെബ്രുവരിയില്‍ ഇത്‌ ചെയ്യണം.
* ``ട്രൈഡി മോര്‍ഫ്‌'' അല്ലെങ്കില്‍ കാലിക്‌സ്സിന്‍'' 25 മില്ലി 25 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്‌ തെങ്ങിന്‍ ചുവട്ടിലെ മണ്ണില്‍ ഇളക്കിചേര്‍ക്കണം.
* മഴക്കാലത്ത്‌ ശരിയായ നീര്‍വാര്‍ച്ച വേണം
* വേനലില്‍ ആവശ്യത്തിന്‌ നനയും നല്‍കണം

Email
Feedback
 പരിസ്ഥിതി
   സമാനതകളില്ലാത്ത ധന്വന്തരി ഗ്രാമം
...............................................................................
   കല്‍പവൃക്ഷമായി പ്ലാവ്
...............................................................................
   ന്യൂസിലാന്‍ഡ് തീരം തിമിംഗലങ്ങള്‍ക്ക് ഭീഷണി
...............................................................................
   ഇടപ്പള്ളി വട്ടേക്കുന്നത്തുള്ളത്‌ പുരാതന കോട്ട
...............................................................................
   പാക് പ്രളയത്തില്‍ സിന്ധു നദിയുടെ വിസ്തൃതി 18 മൈല്‍ കൂടി
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies