കൊച്ചി: മലയാള സിനിമാരംഗത്തേക്ക് പുതിയ സംവിധായകര്‍ക്ക് വരാന്‍ കഴിയണമെന്നാണ് ആഗ്രഹമെന്നും പൂതിയ ആളുകളുംപുതിയമാറ്റവും വേണമെന്ന എല്ലാവരുടെയും ആഗ്രഹം ഇതിന് അനുകൂല സാഹചര്യമാണെന്നും നടനും നവാഗത സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. മലര്‍വാടിയും അപൂര്‍വരാഗവും ഇത്തരത്തിലുള്ള ചിത്രങ്ങളാണ്.
സിനിമയുടെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്‌ച്ചകള്‍ ചെയ്യാനാവില്ലെന്നും തിരക്കഥ നല്ലരീതിയില്‍ തയ്യാറാക്കിയാല്‍ സിനിമയുടെ നിര്‍മാണചെലവ് ഗണ്യമായി കുറയ്‌ക്കാനവുമെന്നും വിനീത് പറഞ്ഞു. പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു വിനീത്. മലയാള സിനിമയില്‍ താരാധിപത്യം പ്രശ്‌നമല്ലെന്നും തിരക്കഥയ്‌ക്ക് പ്രാമുഖ്യംനല്‍കിയുള്ള സിനിമകള്‍ ഉണ്ടാവുകയാണെങ്കില്‍ സിനിമാ മേഖലയിലെ പ്രതിസന്ധികള്‍ക്ക് ഒരുപരിധിവരെ പരിഹാരമാവുമെന്ന വിലയിരുത്തലും വിനീത് നടത്തി. തന്റെ പുതിയ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നു പറഞ്ഞ വിനീത് അടുത്ത സിനിമ രണ്ട് വര്‍ഷത്തിനുശേഷം മാത്രമേ ഉണ്ടാവൂവെന്നും വ്യക്തമാക്കി. ചിത്രത്തിലെ പുതുമുഖ നായകരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. തിരക്കഥ പൂര്‍ണമായും സ്റ്റോറി ബോര്‍ഡിലാക്കി ഗ്രാഫിക്‌സ് ചെയ്‌ത് മികച്ചരീതിയില്‍ അവതരിപ്പിക്കുന്നതാണ് സിനിമയില്‍ പുതിയ ആളുകള്‍ കൈക്കൊള്ളുന്ന രീതി. വിദേശങ്ങളില്‍ ഇത്തരത്തിലാണ് സിനിമ നിര്‍മിക്കുന്നത്. പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ഏറെപ്പേര്‍ക്കും സംശയമാണ്. മലര്‍വാടിയില്‍ ഇത്തരം സംശയം തനിക്കുണ്ടായെന്ന് വിനീത് പറഞ്ഞു. |