പത്തനംതിട്ട: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ വിദ്യാഭ്യാസ നയങ്ങള്‍ക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ നയിക്കുന്ന വിദ്യാഭ്യാസ അവകാശസംരക്ഷണ ജാഥയ്‌ക്ക് പത്തനംതിട്ട ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആവേശ്വജ്വല സ്വീകരണം നല്‍കി. ഇന്നലെ രാവിലെ 10.30ന് പന്തളം എന്‍ എസ് എസ് കോളജില്‍ നിന്നും പര്യടനം ആരംഭിച്ച ജാഥയ്‌ക്ക് അടൂര്‍, പത്തനംതിട്ട എന്നീ കേന്ദ്രങ്ങളിലാണ് സ്വീകരണം നല്‍കിയത്.
പന്തളത്ത് നല്‍കിയ സ്വീകണയോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗം എസ് അഖില്‍, വി ആര്‍ ഉമേഷ്, എന്നിവര്‍ പ്രസംഗിച്ചു. സ്വീകരണത്തിന് ശ്രീജിന്‍, സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പത്തനംതിട്ട അബാന്‍ജംഗ്‌ഷനില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി എസ് ഷജില്‍ അധ്യക്ഷത വഹിച്ചു. എ ഐ വൈ എഫ് സംസ്ഥാന ജോ സെക്രട്ടറി മനോജ് ചരളേല്‍, ടി പ്രദീപ് കുമാര്‍, സന്ദീപ്, ശുഭേഷ്‌സുധാകര്‍, മുരളീധരക്കുറുപ്പ്, പി ആര്‍ ഗോപിനാഥന്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി തൂളസീധരന്‍പിള്ള, സംസ്ഥാന കൗണ്‍സില്‍ അംഗം അയൂബ്, എസ് അഖില്‍, വി ആര്‍ ഉമേഷ്, സാബു കണ്ണങ്കര, ശരത്‌ചന്ദ്രകുമാര്‍, രതീഷ് ഇലന്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മനു, അനൂപ് തണ്ണിത്തോട്, ജന്‍സന്‍ എന്നിവര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അടൂര്‍ കെ എസ് ആര്‍ ടി സി കോര്‍ണറില്‍ നല്‍കിയ സ്വീകരണയോഗം സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം എന്‍ ഡി രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. എസ് അഖില്‍ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറിയേറ്റംഗം ജിജിജോര്‍ജ്, പി എസ് ഷജില്‍, എം ആര്‍ അജയകുമാര്‍, നിഖില്‍വിക്രം, അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസ്ഥാന പ്രസിഡന്റ് ടി പ്രദീപ് കുമാര്‍, കെ പി സന്ദീപ്, ശുഭേഷ്‌സുധാകര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വീകരണത്തിന് ജാഥാക്യാപ്‌ടന്‍ ടി ടി ജിസ്‌മോന്‍ മറുപടി പറഞ്ഞു. |