കൊച്ചി: കൊടിക്കുന്നില്‍ സുരേഷിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കിയ വിധിക്ക് ഹൈക്കോടതി ഉപാധികളോടെ സ്റ്റേ അനുവദിച്ചു. സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് മൂന്നാഴ്‌ചത്തേക്കാണ് ജസ്റ്റിസ് എം ശശിധരന്‍ നമ്പ്യാര്‍ സ്റ്റേ അനുവദിച്ചത്.
സുരേഷിന് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാമെങ്കിലും സിറ്റിംഗ് ഫീസ്, ശമ്പളം എന്നിവ വാങ്ങാനാവില്ല. വോട്ട് ചെയ്യുന്നതിനും വിലക്കുണ്ട്. വിവിധ പാര്‍ലമെന്ററി സമിതികളില്‍ അംഗമായ സുരേഷിന് അതില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുവദിച്ചില്ല. |