Home കായികം ചരമം പ്രവാസി Photo Gallery
 
കേരളം
DATE : 2010-07-29
എല്‍ ഡി എഫ്‌ മധ്യമേഖലാ ജാഥയ്‌ക്ക്‌ ഉജ്വല തുടക്കം

 പാലക്കാട്‌: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരായും കേരളത്തിലെ എല്‍ ഡി എഫ്‌ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ചു കൊണ്ടും എല്‍ ഡി എഫ്‌ നടത്തുന്ന മധ്യമേഖല ജാഥയ്‌ക്ക്‌ തൃത്താല പടിഞ്ഞാറങ്ങാടിയില്‍ ആവേശോജ്വല തുടക്കം.
സി പി ഐ സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറി കെ ഇ ഇസ്‌മയില്‍ ക്യാപ്‌റ്റനായ ജാഥ പ്രഫ. എന്‍ എം ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. വി ചാമുണ്ണി അധ്യക്ഷത വഹിച്ചു.
സി പി എം ജില്ലാ സെക്രട്ടറി പി ഉണ്ണി സംസാരിച്ചു. വി കെ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. പാലക്കാട്‌, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ പര്യടനം നടത്തുന്ന ജാഥയില്‍ എം വി ജയരാജന്‍ (സി പി എം), എസ്‌ സത്യപാല്‍ (ആര്‍ എസ്‌ പി), അഡ്വ. ജോര്‍ജ്‌ തോമസ്‌ (ജനതാദള്‍), ഉഴവൂര്‍ വിജയന്‍ (എന്‍സി പി), എന്‍ വി പ്രദീപ്‌കുമാര്‍ (കോണ്‍ഗ്രസ്‌ -എസ്‌), സ്‌കറിയാ തോമസ്‌ (കേരള കോണ്‍ഗ്രസ്‌) എന്നിവര്‍ അംഗങ്ങളാണ്‌.
ജാഥ ഇന്ന്‌ രാവിലെ പത്തിന്‌ പട്ടാമ്പി, പകല്‍ 11ന്‌ ഷൊര്‍ണൂര്‍, 12ന്‌ ഒറ്റപ്പാലം, മൂന്നിന്‌്‌ മണ്ണാര്‍ക്കാട്‌, വൈകിട്ട്‌ നാലിന്‌്‌ കോങ്ങാട്‌ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം അഞ്ചിന്‌ പാലക്കാട്‌ സ്‌റ്റേഡിയം ബസ്‌സ്‌റ്റാന്‍ഡില്‍ സമാപിക്കും.
വെള്ളിയാഴ്‌ച രാവിലെ പത്തിന്‌ ചിറ്റൂര്‍, പകല്‍ 11ന്‌ നെന്മാറ , 12ന്‌ ആലത്തൂര്‍, മൂന്നിന്‌ തരൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട്‌ നാലിന്‌ തൃശൂര്‍ ജില്ലയിലെ ചേലക്കരയില്‍ പ്രവേശിക്കും.  

Email
Feedback
 കേരളം
   ആസാദിന്റെ മരണം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സുധാകര്‍ റെഡ്ഢി
...............................................................................
   സര്‍ക്കാര്‍ നല്‍കിയ ഭൂമി വാസയോഗ്യമെന്ന് ചെങ്ങറ പുനരധിവാസ സമിതി
...............................................................................
   ഫൊക്കാന കഥാ പുരസ്‌കാരം രമേശ് ബാബുവിന്
...............................................................................
  മൂന്നാംമുറ: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
...............................................................................
   എടരിക്കോട് സമ്പൂര്‍ണ തരിശ് രഹിത നെല്‍വയല്‍ ഗ്രാമമായി
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies