Home കായികം ചരമം പ്രവാസി Photo Gallery
 
കായികം
DATE : 2010-07-29
മറഡോണയെ വേണ്ട: അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

ബ്യൂണസ്‌ അയേഴ്‌സ്‌: കോച്ചായി മറഡോണയുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന്‌ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ യോഗം ഏകകണ്‌ഠമായി തീരുമാനിച്ചു.
കരാര്‍ പുതുക്കുന്നതു സംബന്ധിച്ച്‌ ചര്‍ച്ച നടത്തുന്നതിന്‌ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ജൂലിയോ ഗ്രൊണ്ടാനോയുമായി മറഡോണ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. അടുത്ത നാല്‌ വര്‍ഷംകൂടി മറഡോണയെ കോച്ചായി നിലനിര്‍ത്തുന്നത്‌ സംബന്ധിച്ചായിരുന്നു ചര്‍ച്ചകള്‍ നടന്നതെന്നായിരുന്നു റിപ്പോര്‍ട്ട്‌. എന്നാല്‍ തന്നോടൊപ്പം ഉണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും നിലനിര്‍ത്തണമെന്ന്‌ മറഡോണ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ ചേര്‍ന്ന ബോര്‍ഡ്‌ യോഗത്തില്‍ മറഡോണയുടെ നിലപാടുകള്‍ ഗ്രൊണ്ടാനോ വിശദീകരിക്കുകയും ചെയ്‌തു. ഇതേതുടര്‍ന്നാണ്‌ കരാര്‍ നീട്ടേണ്ടതില്ലെന്ന തീരുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നത്‌.
ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതിനെ തുടര്‍ന്ന്‌ മറഡോണയെ അര്‍ജന്റീന ടീമിന്റെ കോച്ചായി നിലനിര്‍ത്താനിടയില്ലെന്ന്‌ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മറഡോണയുമായുള്ള ചര്‍ച്ചയ്‌ക്കുശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന്‌ ഗ്രൊണ്ടാനോ വ്യക്തമാക്കിയിരുന്നു. ഇതിനിടെ കോച്ചായി തുടരാന്‍ താല്‍പര്യമുണ്ടെന്ന്‌ മറഡോണയും വ്യക്തമാക്കിയിരുന്നു. ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ വിമര്‍ശിച്ച മറഡോണയുടെ അസ്റ്റന്റ്‌ ഓസ്‌കര്‍ റിഗേരിയെ നിലനിര്‍ത്തണമെന്നത്‌ ഉള്‍പ്പടെയുള്ള മറഡോണയുടെ ആവശ്യങ്ങളാണ്‌ അദ്ദേഹത്തിന്റെതന്നെ സ്ഥാനം നഷ്‌ടപ്പെടുന്നതിന്‌ ഇടയാക്കിയത്‌.

Email
Feedback
  കായികം
   റൂണി ലൈംഗിക വിവാദത്തില്‍
...............................................................................
   ഐ പി എല്ലില്‍ 74 മത്സരങ്ങള്‍
...............................................................................
   കോമണ്‍വെല്‍ത്ത് ഗെയിംസ് നീട്ടിവയ്ക്കില്ല: ഹൂപ്പര്‍
...............................................................................
  ജാന്‍കോവിക് പുറത്ത്
...............................................................................
   ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ഐ സി സി നിരീക്ഷണത്തില്‍
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies